സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ഡിജിപി ക്രൈം ബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം. അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.
മന്ത്രിയുടെ ഭരണഘടനവിരുദ്ധ പ്രസംഗം ക്രൈം ബ്രാഞ്ചിന് കൈമാറി സത്യന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിമായി പൂർത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ ഹൈക്കോടതി ഉത്തരവ്. ഡിജിപിക്കായിരുന്നു കോടതി നിർദ്ദേശം. ഉത്തരവ് കിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ പാനൽ നൽകാൻ ക്രൈം ബ്രാഞ്ച് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു. പക്ഷെ പാനൽ നൽകുന്നത് വൈകി. ഇതിനിടെ സജി ചെറിയാൻ അപ്പീൽ സാധ്യതയിൽ നിയമോപദേശവും തേടി. അപ്പീലിന് സാധ്യതയില്ലെന്നാണ് നിയമോപദേശമെന്നാണ് സൂചന.
undefined
വീണ്ടം കോടതിയിൽ നിർന്നും തിരിച്ചെടിയേറ്റാൽ രാജി ആവശ്യത്തിന് ശക്തിയേറും. സജി ചെറിയാനെ സഹായിക്കാൻ അന്വേഷണം വൈകിപ്പിക്കുന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പാനലിന് കാത്തുനിൽക്കാതെ ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്ന് വൈകുന്നേരം ഡിജിപി ഉത്തരവിറക്കിയത്. ആദ്യ അന്വേഷണത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതിനാൽ മന്ത്രിയെ വെള്ളപൂശിയുള്ള റിപ്പോർട്ടായിരിക്കുമോ, കുറ്റപത്രം നൽകി ഇനി മന്ത്രി നിയമപരമായി നോക്കട്ടെയെന്ന നിലപാടായിരിക്കുമോ ക്രൈം ബ്രാഞ്ചിൽ നിന്നുമുണ്ടാവുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.