കെ സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സിഐടിയു പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ഭരണാനുകൂല സംഘടനയായ സിഐടിയുവിന്‍റെ നേതൃത്വത്തിൽ ബസ് തടയുന്നത്. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെഎസ്ആടിസി എംഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ കലാപക്കൊടി ഉയർത്തിയത്.
ആദ്യം ശമ്പളം പിന്നെ പരിഷ്ക്കരണം എന്നതാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സിഐടിയു തടയുക. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി തര്‍ക്കങ്ങളില്‍ ഭരണാനുകൂല സംഘടന തന്നെ മുന്നിട്ടിറങ്ങിയത് സര്‍ക്കാറിനും ക്ഷീണമായി.
പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സിഐടിയു ഇലക്ട്രിക് ബസ് സർവ്വീസ് തടയുന്നത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം.
സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ ഉദ്‌ഘാടന ചടങ്ങിന് കെഎസ്ആര്‍ടിസി പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.
നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടികളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസ്സുകൾ എത്തിയാൽ തടയുമെന്നാണ് സിഐടിയു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും ബസ് തടയാനാണ് തീരുമാനം.
സിഐടിയു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്‍റ് പൊലീസ് സഹായത്തോടെയാണ് സർവീസ് നടത്തുക. ഡിപ്പോകളിൽ പൊലീസ് വിന്യാസം ഉണ്ട്. പേരൂർക്കട, സിറ്റി ഡിപ്പോയിലും വച്ച് ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് പൊലീസ് സഹായം തേടിയത്.
കെഎസ്ആർടിസിയുടെ പുതുതായി തുടങ്ങുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളാണ് ഇന്ന് മുതൽ നിരത്തിലിറങ്ങുന്നത്. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്നലെ യാത്രക്കാരുമായി സർവീസ് നടത്തുന്നത്.
തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരമാണ് ഇലക്ട്രിക് ബസുകൾ നിരത്തിലെത്തുക. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും ഇന്ന് തുടക്കമാകും.