കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്താം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

First Published | Jul 31, 2020, 8:23 AM IST

ചില കുട്ടികൾ വീട്ടിലുള്ളവരോട് വാതോരാതെ സംസാരിക്കും പക്ഷേ അപരിചിതരെ കണ്ടാൽ സംസാരിക്കാൻ മടിയാണ്. എന്ത് കൊണ്ടാണ് അങ്ങനെയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. കുട്ടികളിലെ ആത്മവിശ്വാസക്കുറവ് തന്നെയാണ് പ്രധാനം കാരണമെന്ന് പറയാം. രക്ഷിതാക്കൾ അൽപം ശ്രദ്ധ നൽകിയാൽ കുട്ടിയിലുള്ള ആത്മവിശ്വാസക്കുറവ് മാറ്റിയെടുക്കാൻ സാധിക്കും. കുട്ടിക്കാലം മുതൽ കുട്ടികൾ പരിചയിച്ചുവരുന്ന ചുറ്റുപാടുകളാണ് അവനെ ഇങ്ങനെയാക്കി മാറ്റുന്നത്. കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

കുട്ടികളുടെ കഴിവുകൾ കണ്ടെത്തുക:കുട്ടികൾ തിരിച്ചറിയാത്ത ചില പ്രത്യേക കഴിവുകൾ അവർക്കുണ്ടാകും. അത് കണ്ടെത്തി കൊടുക്കലാണ് രക്ഷിതാക്കളുടെ പ്രധാന കർത്തവ്യം. അവന്റെ ഇഷ്ടങ്ങൾ, കഴിവുകൾ മനസ്സിലാക്കി മുന്നോട്ട് നയിക്കുക.
undefined
സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കുക: കുട്ടികളെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. രക്ഷിതാക്കൾ അവരുടെ തീരുമാനങ്ങൾ കുട്ടിയുടെ മേൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. കുട്ടിയെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കുക.
undefined

കഴിവുകൾ അംഗീകരിക്കുക: കുട്ടികൾ ചെയ്യുന്ന പ്രവൃത്തിയിൽ കുറ്റവും കുറവുകളുമൊക്കെ കാണാം. എന്നാൽ അതൊരു കുറ്റമായി അവതരിപ്പിക്കരുത്. കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് നല്ല വാക്കോ, അംഗീകാരമോ കേൾക്കാൻ ആ​ഗ്രഹിക്കുന്നു. കുട്ടികളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
undefined
തുറന്ന് സംസാരിക്കുക: കുട്ടികൾ പറയുന്നത് കേൾക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ട ഒരു പ്രധാന കാര്യം. അവർക്ക് പേടി കൂടാതെ തുറന്ന് സംസാരിക്കാൻ അവസരം കൊടുക്കുക.
undefined
മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുക: മറ്റുള്ളവർക്ക് സഹായം ചെയ്തു നൽകാൻ കുട്ടികളെ പ്രേരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ കൂടുതൽ കരുത്തരാക്കും.
undefined
ശുഭാപ്തി വിശ്വാസം വളർത്തുക: ജീവിതത്തിന് ഇരുട്ടും വെളിച്ചവും നിറഞ്ഞ രണ്ടു ഭാഗങ്ങളുണ്ടെന്ന് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക. വിജയങ്ങളും തോൽവികളും ഉണ്ടാകും. പരാജയങ്ങൾ തട്ടിമാറ്റി മുന്നോട്ടു പോകാൻ കുട്ടിയെ പ്രാപ്തനാക്കുക.
undefined

Latest Videos

click me!