റെഡ് കോ- ഓർഡ് സെറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Dec 8, 2024, 2:47 PM IST

സിനിമയേക്കാള്‍ അനന്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുള്ളത്. ഫാഷന്‍റെ കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന താരമാണ് അനന്യ. 


ഇന്നത്തെ തലമുറയിലെ ഏറ്റവും സ്റ്റൈലിഷ് നടിമാരിൽ ഒരാളാണ് അനന്യ പാണ്ഡെ. സിനിമയേക്കാള്‍ അനന്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുള്ളത്. ഫാഷന്‍റെ കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന താരമാണ് അനന്യ. 

ഇപ്പോഴിതാ അനന്യയുടെ  ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ് കോ- ഓർഡ് സെറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഫാഷൻ ലേബൽ യുആർഎയിൽ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്.  ബാക്ക് ലെസ്, കൗൾ നെക്ക്‌ലൈനോടുകൂടിയ  സ്ലീവ്‌ലെസ് ടോപ്പാണ് പ്രത്യേകത. ചുവപ്പ് നിറത്തിലുള്ള പാൻ്റ്സ് ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. അനന്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Ananya 🌙 (@ananyapanday)

 

undefined

നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്.വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗലും താരം അഭിനയിച്ചിരുന്നു. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഡ്രീം ഗേള്‍ 2, ഖോ ഗയേ ഹം കഹാം, ഖാലി പീലി തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 

Also read: 3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും; ഉർഫിയുടെ വൈറല്‍ ഗൗൺ 3.6 കോടിക്ക് വിൽപനയ്ക്ക്

click me!