2025 ലാകും പുതിയ ഷൂസ് ബലന്‍സിയാഗ വിപണിയിലെത്തിക്കുക. കറുപ്പ്, ടാൻ, വെളുപ്പ്, ബ്രൌണ്‍ എന്നീ നിറങ്ങളിലുള്ള ഷേഡുകളിലാകും ഇവ ലഭ്യമാവുക.
ഫാഷൻ ലോകത്ത് ഏറ്റവും അധികം ചർച്ചകൾ സൃഷ്ടിക്കുന്ന ഒരു ബ്രാൻഡാണ് ബലൻസിയാഗ. ഇപ്പോഴിതാ പുത്തനൊരു ഷൂസ് അവതരിപ്പിച്ചിരിക്കുകയാണ് ബലൻസിയാഗ. സാധാരണ ഷൂസുകളില്‍ നിന്ന് വ്യത്യസ്തമാണ് ബലന്‍സിയാഗയുടെ 'ദ സീറോ' ഷൂസ്.
സാധാരണ ഷൂസുകള്‍ കാല്‍പ്പാദം മുഴുവന്‍ പൊതിഞ്ഞ് കിടക്കുമ്പോള്‍ ദ സീറോ ഷൂസ് കാല്‍പ്പാദത്തിന് കീഴില്‍ മാത്രമാണ് പൊതിഞ്ഞു കിടക്കുക. 2025 ലാകും പുതിയ ഷൂസ് ബലന്‍സിയാഗ വിപണിയിലെത്തിക്കുക. കറുപ്പ്, ടാൻ, വെളുപ്പ്, ബ്രൌണ്‍ എന്നീ നിറങ്ങളിലുള്ള ഷേഡുകളിലാകും ഇവ ലഭ്യമാവുക.
undefined
അതേസമയം സമ്മിശ്ര പ്രതികരണമാണ് പുതിയ ഷൂസ് മോഡലിന്‍റെ പേരില്‍ ബലന്‍സിയാഗയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ഇത്തരത്തിലൊരു വെറൈറ്റി പരീക്ഷണം അവതരിപ്പിച്ചതിന് കമ്പനിയെ അഭിനന്ദിച്ചപ്പോഴും നിരവധി പേര്‍ പരിഹാസവുമായി രംഗത്തെത്തി. കാല്‍പ്പാദത്തിനുള്ള ക്യാപ്പെന്നാണ് ചിലര്‍ ഷൂസിനെ ട്രോളിയത്.
Bro walking around with a toe cap
— A&B Plus Kicks (@A_B_PlusKicks)
Also read: റെഡ് കോ- ഓർഡ് സെറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍ വൈറല്‍