വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി

By Web Team  |  First Published Dec 12, 2024, 11:42 PM IST

വയനാട്ടിൽ സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. തോട്ടത്തിലെ നിരവധി കാപ്പി ചെടികളും വെട്ടി നശിപ്പിക്കപ്പെട്ട നിലയിൽ


കല്‍പ്പറ്റ: വയനാട്ടിൽ സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയൽ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽ ആണ് മോഷണം നടന്നത് . തോട്ടത്തിലെ നിരവധി കാപ്പി ചെടികളും വെട്ടി നശിപ്പിക്കപ്പെട്ട നിലയിൽ ആണ് . നൂറ് ഏക്കറോളം വരുന്ന ഭൂമി വേണ്ടവിധത്തിൽ സംരക്ഷിക്കുന്നില്ലെന്ന വിമർശനത്തിനിടെയാണ് മോഷണം നടന്നത്.നിലവിൽ 14 തൊഴിലാളികൾ മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Latest Videos

'ഞങ്ങള്‍ സിപ്പഅപ്പും ഐസും വാങ്ങി വരുകയായിരുന്നു, കുഴിയിലേക്ക് വീണത് കൊണ്ട് രക്ഷപ്പെട്ടു'; ഞെട്ടൽ മാറാതെ അജ്ന

 

click me!