വിഴിഞ്ഞം തുറമുഖ സമരം; 'പിന്മാറില്ല ഒരടി പോലു'മെന്ന് സമരസമിതി, പിന്തുണ അറിയിച്ച് കൂടുതല്‍ സംഘടനകള്‍
First Published | Aug 27, 2022, 1:08 PM ISTഅതീജീവനത്തിനായി വിഴിഞ്ഞം തീരദേശവാസികള്‍ നടത്തുന്ന സമരം ഇന്ന് 12 -ാം ദിവസത്തിലേക്ക് കടന്നു. ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള സെന്‍റ് ആന്‍ഡ്രൂസ്, ഫാത്തിമാപുരം, പുത്തന്‍തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ മുല്ലൂരിലെ തുറമുഖ കവാടം ഉപരോധം. ഹൈക്കോടതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ന് സമര സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്ന് കേരളാ പൊലീസ് അറിയിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസവും സമരക്കാര്‍ പദ്ധതി പ്രദേശം കൈയേറി കൊടിനാട്ടിയപ്പോഴൊക്കെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അതിവൈകാരിക വിഷയമായതിനാല്‍ സംഘര്‍ഷത്തിന് നില്‍ക്കേണ്ടെന്നാണ് പൊലീസിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, ഇന്നലെ തുറമുഖത്തിന് കേന്ദ്ര സംസ്ഥാന സേനകളുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചത്. അദാനി വിഴിഞ്ഞം തുറമുഖ കവാടത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് റോബര്‍ട്ട്.