മോശം തുടക്കമായിരുന്നു യുപിക്ക് സ്‌കോര്‍ബോര്‍ഡില്‍ 70 ണ്‍സുള്ളപ്പോള്‍ തന്നെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു.
ബെംഗളൂരു: ഉത്തര്‍ പ്രദേശിനെ മറികടന്ന് ഡല്‍ഹി സയ്യിദ് മുഷ്താഖ് അലി ടി20യുടെ സെമി ഫൈനലില്‍. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറിര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 33 പന്തില്‍ 73 റണ്‍സ് നേടിയ അനുജ് റാവത്താണ് ടോപ് സ്‌കോറര്‍. പ്രിയന്‍ഷ് ആര്യ (44), യഷ് ദുള്‍ (42) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിലല്‍ യുപി 20 ഓവറില്‍ 174ന് എല്ലാവരും പുറത്താവുകയായിരുന്നു. പ്രിയന്‍ യാദവ് മൂന്നും സുയഷ് ശര്‍മ, ആയുഷ് ബദോനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മോശം തുടക്കമായിരുന്നു യുപിക്ക് സ്‌കോര്‍ബോര്‍ഡില്‍ 70 ണ്‍സുള്ളപ്പോള്‍ തന്നെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. കരണ്‍ ശര്‍മ (1), ആര്യന്‍ ജുയല്‍ (11), നിതീഷ് റാണ (2), റിങ്കു സിംഗ് (10) എന്നിവരാണ് മടങ്ങിയത്. പിന്നീട് പ്രിയം ഗാര്‍ഗ് (34 പന്തില്‍ 54) - സമീര്‍ റിസ്വി (26) സഖ്യം 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയതോടെ യുപിയുടെ പ്രതീക്ഷകളും അസ്തമിച്ചു. വിപ്രാജ് നിഗം (7), ശിവം മാവി (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഭുവനേശ്വര്‍ കുമാര്‍ (20), മുഹ്‌സിന്‍ ഖാന്‍ (പുറത്താവാതെ 18) എന്നിവരുടെ ഇന്നിംഗ്‌സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. വിനീത് പന്‍വാന്‍ (9) പുറത്താവാതെ നിന്നു.
നേരത്തെ ഗംഭീരമായിട്ടാണ് ഡല്‍ഹി തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് - ദുള്‍ സഖ്യം 81 റണ്‍സ് ചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പ്രിയാന്‍ഷിനെ നിതീഷ് പുറത്താക്കി. വൈകാതെ ദുള്‍ മടങ്ങി. മുഹ്‌സിന്‍ ഖാനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ബദോനി - അനുജ് സഖ്യം 77 റണ്‍സ് കൂട്ടിചേര്‍ത്തു. 25 റണ്‍സ് മാത്രമായിരുന്നു ബദോനിയുടെ സംഭാവന. ബദോനി 18-ാം ഓവറില്‍ മടങ്ങിയെങ്കിലും അനുജ് ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 33 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ഏഴ് ഫോറും നേടി. ഹിമ്മത് സിംഗ് (3) പുറത്താവാതെ നിന്നു.