അഗ്നിപഥ്; തിരുവനന്തപുരത്തും കോഴിക്കോട്ടും കൂറ്റൻ റാലി; ചിത്രങ്ങള്‍ കാണാം
First Published | Jun 18, 2022, 2:22 PM ISTഇന്ത്യന്‍ സേനകളിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്കെതിരെ (Agnipath Scheme) കേരളത്തിലും ശക്തമായ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ വെള്ളയമ്പലത്തെ രാജ്ഭവനിലേക്കാണ് ഇന്ന് രാവിലെ കൂറ്റൻ റാലി നടന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. 'അഗ്നിപഥ്' പദ്ധതി എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ (CEE) എത്രയും പെട്ടെന്ന് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗാർത്ഥികളുടെ റാലി. ഇതേ ആവശ്യമുന്നയിച്ച് കോഴിക്കോട്ടും പ്രതിഷേധ പ്രകടനം നടന്നു. ചിത്രങ്ങള്‍ റോണി ജോസഫ് (തിരുവന്തപുരം), പ്രതീഷ് കപ്പോത്ത് (കോഴിക്കോട്).