കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

By Web Team  |  First Published Dec 12, 2024, 8:07 PM IST

വയനാടിനായി കേന്ദ്രസർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തി. ദുരന്ത ശേഷം എസ് ഡി ആർ എഫിൽ നിന്ന് സഹായം നൽകി. നവംബറിൽ എൻ ഡി ആർ ഫിൽ നിന്ന് പണം നൽകി. എസ് ഡി ആർ ഫിൽ 700 കോടിയിലധികം തുകയുണ്ടെന്നും മന്ത്രി പറഞ്ഞു. 


ദില്ലി: വയനാടിന് പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ചർച്ച പൂർത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. പ്രത്യേക പാക്കേജ് സംബന്ധിച്ചോ, അതി തീവ്ര ദുരന്ത പ്രഖ്യാപനം സംബന്ധിച്ചോ യാതൊരു സൂചനയും നൽകാതെ ആഭ്യന്തര സഹമന്ത്രി ലോക് സഭയിൽ മറുപടി നൽകി. വയനാടിനായി പരമാവധി ഇടപെടലുകൾ കേന്ദ്രം നടത്തിയിട്ടുണ്ടെന്നും, എസ്‍ഡിആർഎഫിൽ നിന്നും എൻഡിആറ്‍എഫിൽ നിന്നും ദുരിതാശ്വാസ സഹായം നൽകി കഴിഞ്ഞെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. 

രണ്ട് ഘട്ടങ്ങളിലായി എസ്ഡിആർഎഫിലേക്ക് നൽകിയ വിഹിതം, എൻഡിആർഎഫിൽ നിന്നനുവദിച്ച തുക, കേരളത്തിന് അനുവദിച്ച തുക വയനാടിന് കൂടിയുള്ളതാണെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിൻറെ ചർച്ചക്കുള്ള മറുപടിയിൽ വ്യക്തമാക്കിയത്. ശശി തരൂർ എംപി ചർച്ചയുടെ തുടക്കത്തിൽ ഉന്നയിച്ച വിമർശനങ്ങളുടെ ചുവട് പിടിച്ചു മാത്രമായിരുന്നു നിത്യാനന്ദ റായ്യുടെ പ്രസംഗം. ദുരന്തമുണ്ടായതിന് പിന്നാലെ മുതൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇടപെട്ടു. വ്യോമസേനയുടേതടക്കം സംഘത്തെ രക്ഷാപ്രവർത്തനത്തിനായി അയച്ചു. പ്രധാനമന്ത്രി നേരിട്ട് സന്ദർശനം നടത്തി. കേന്ദ്രസംഘം നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. യുപിഎ സർക്കാരിൻറെ കാലം മുതലേ ദേശീയ ദുരന്തമെന്ന പ്രഖ്യാപനം ഇല്ലെന്നും, ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇതോടെ വയനാടിന് പ്രഖ്യാപനങ്ങളില്ലാത്തതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. പ്രതിഷേധിച്ച് സഭ വിടുകയും ചെയ്തു. 

Latest Videos

ചർച്ചക്ക്  അമിത് ഷാ മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചുരുക്കത്തിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലെയും, ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാർത്താകുറിപ്പുകളിലെ ഉള്ളടക്കത്തിലെയും വിശദാംശങ്ങൾ ആവർത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. തുടർന്നങ്ങോട്ടുള്ള ഒരു നടപടിയും വിശദീകരിക്കാതെ ദുരന്ത നിവാരണ ഭേദഗതി ബിൽ പാസാക്കി സഭ പിരിയുകയും ചെയ്തു. 

പനയമ്പാടം അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആർടിഒ

https://www.youtube.com/watch?v=Ko18SgceYX8

click me!