അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി; ആരാണ് ബാംഗ്ലൂരിന്റെ പുതിയ ബാറ്റിംഗ് ഹീറോ ദേവ്‌ദത്ത് പടിക്കല്‍

First Published | Sep 21, 2020, 11:23 PM IST

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ദേവ്‌ദത്ത് പടിക്കലിന്റെ പിതാവ് ബാബു നിലമ്പൂര്‍ സ്വദേശിയും അമ്മ അമ്പിളി പടിക്കല്‍ എടപ്പാള്‍ സ്വദേശിയുമാണ്.

ദേവ്‌ദത്തിന് നാലു വയസുള്ളപ്പോഴാണ് അച്ഛന്റെ ജോലി ആവശ്യാര്‍ത്ഥം കുടുംബം ഹൈദരാബാദിലേക്ക് താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവി കൂടി കണക്കിലെടുത്ത് 2011ല്‍ ബാംഗ്ലൂരിലെത്തി.
undefined
2018ല്‍ കര്‍ണാടകയ്ക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെ ആയിരുന്നു ദേവ്ദത്തിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം.അരങ്ങേറ്റമത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 77 റണ്‍സ് നേടി തിളങ്ങി.
undefined

Latest Videos


2019ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ അരങ്ങേറി. 58 റണ്‍സുമായി തിളങ്ങി.2019ല്‍ തന്നെ ടി20 ക്രിക്കറ്റിലും അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍ ഉത്തരാഖണ്ഡ‍ിനെതിരെ പുറത്താകാതെ 53 റണ്‍സെടുത്ത് തിളങ്ങി.
undefined
വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ 11 ഇന്നിംഗ്സുകളില്‍ നിന്ന് 67.67 ശരാശരിയില്‍ 619 റണ്‍സ് അടിച്ചുകൂട്ടി.
undefined
ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയുടെ അടിസ്ഥാന വിലക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലെത്തി.
undefined
2019ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ അരങ്ങേറി. 58 റണ്‍സുമായി തിളങ്ങി.
undefined
കഴിഞ്ഞ സീസണില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 12 മത്സരങ്ങളില്‍ നിന്ന് 64.44 റണ്‍സ് ശരാശരിയില്‍ 580 റണ്‍സ് നേടി ടോപ് സ്കോററായി.
undefined
ഇപ്പോഴിതാ ഐപിഎല്‍ അരങ്ങേറ്റത്തിലും അര്‍ധസെഞ്ചുറിയുമായി വരവറിയിച്ചു.
undefined
click me!