ധോണിമാനിയ! ഐപിഎല്‍ സീസണ്‍ ഓര്‍ക്കപ്പെടുക ധോണിയുടെ പേരില്‍; കാരണം വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍

By Web Team  |  First Published Jun 2, 2023, 11:08 PM IST

ചെന്നൈ ക്യാപ്റ്റന്‍ ധോണി, ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്്ക്കറുടെ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കിയ കാര്യം ഓര്‍ത്തെടുത്താണ് റമീസ് സംസാരിക്കുന്നത്.


ഇസ്ലാമാബാദ്: ഐപിഎല്‍ 16-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടുമ്പോള്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പങ്ക് വലുതായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ ഐപിഎല്ലിലെ പത്താം കിരീടം ഉയര്‍ത്തിയത്. ഇപ്പോള്‍ ടൂര്‍ണമെന്റിലെ മഹത്തായ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റമീസ് രാജ. 

ചെന്നൈ ക്യാപ്റ്റന്‍ ധോണി, ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്്ക്കറുടെ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കിയ കാര്യം ഓര്‍ത്തെടുത്താണ് റമീസ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇക്കഴിഞ്ഞ ഐപിഎല്‍ ഓര്‍മിക്കപ്പെടുക ധോണിയുടെയും സിഎസ്‌കെയുടേയും പേരിലായിരിക്കും. ധോണിമാനിയ, ധോണിയുടെ ക്യാപ്റ്റന്‍സി, ശാന്തത, മനുഷ്യത്വം, കീപ്പിംഗ് എല്ലാം ഭാവിയില്‍ ഓര്‍ക്കപ്പെടും. എന്നാല്‍ ഇതിലെല്ലാം അപ്പുറത്ത്, ധോണി ഇതിഹാസതാരം ഗവാസ്‌ക്കറുടെ മാറില്‍ ചാര്‍ത്തി കൊടുത്ത ഒപ്പാണ് ഓര്‍മിക്കേണ്ടത്. ധോണിക്ക് ഇതിനേക്കാള്‍ വലിയ ആദരം കിട്ടാനില്ല.'' റമീസ് പറഞ്ഞു.

Latest Videos

undefined

യുവതാരങ്ങളുടെ ഐപിഎല്‍ കൂടിയായിരുന്നു ഇത്തവണത്തേതെന്ന് റമീസ് വ്യക്തമാക്കി. ''യുവ ബാറ്റര്‍മാരുടെ ഐപിഎല്‍ കൂടിയായിരുന്നിത്. റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം നിറഞ്ഞാടി. അവര്‍ വരും സീസണുകളിലും പ്രകടനം കൊണ്ട് ഐപിഎല്ലിന് സമ്പന്നമാക്കും.'' റമീസ് വ്യക്തമാക്കി.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവരില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴയെത്തി. ഇതോടെ ചെന്നൈയുടെ വിജയക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിക്കപ്പെട്ടു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ അശ്വിന്‍ കളിച്ചേക്കില്ല! സ്പിന്നറായി ജഡേജ മാത്രം

അവസാന രണ്ട് പന്തുകളിലാണ് ചെന്നൈ ജയം പിടിച്ചത്. മോഹിത്തിന്റെ അവസാന രണ്ട് പന്തുകള്‍ രവീന്ദ്ര ജഡേജ സിക്സും ഫോറും പായിക്കുകയായിരുന്നു. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

click me!