രാജസ്ഥാന് ഇരുട്ടടിയും ആശ്വാസ വാര്‍ത്തയും! ചെന്നൈക്കെതിരെ വിദേശ താരങ്ങള്‍ ഇവര്‍

First Published | Sep 22, 2020, 11:53 AM IST

ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത് സൂപ്പര്‍ താരങ്ങളില്ലാതെ. ഇംഗ്ലീഷ് സഖ്യമായ ജോസ് ബട്‍ലറും ബെൻ സ്റ്റോക്സും കളിക്കില്ലെങ്കിലും റോയല്‍സിന് ഒരു ആശ്വാസ വാര്‍ത്തയും ടീം ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നുണ്ട്. 
 

ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‍ലറും ബെൻ സ്റ്റോക്സും ഇല്ലാതെയാണ് രാജസ്ഥാൻ ആദ്യ മത്സരത്തിനിറങ്ങുന്നത്.
undefined
ന്യൂസിലന്‍ഡിലുള്ള സ്റ്റോക്‌സ് ഇതുവരെ യുഎഇയില്‍ എത്തിയിട്ടില്ല. താരം എന്ന് എത്തുമെന്നത് ഇപ്പോള്‍ വ്യക്തവുമല്ല.
undefined

Latest Videos


ബട്‌ലറാവട്ടെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കുന്നതേയുള്ളൂ. സീസണില്‍ രാജസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷയാണ് ബട്‌ലര്‍. സമീപകാലത്ത് മികച്ച ഫോമിലാണ് താരം.
undefined
സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ ടീം സാധ്യതകള്‍ ഇങ്ങനെയാണ്.
undefined
ബട്‌ലറിന്‍റെയും സ്റ്റോക്‌സിന്‍റെയും അഭാവത്തില്‍ സ്റ്റീവ് സ്‌മിത്തിന് പുറമെ ഇംഗ്ലീഷ് പേസർ ജോഫ്ര ആ‍ർച്ച‍ർ, ഡേവിഡ് മില്ലർ, ടോം കറൻ എന്നിവരായിരിക്കും രാജസ്ഥാന്റെ വിദേശതാരങ്ങൾ.
undefined
പരിക്കിന്‍ നിഴലിലായിരുന്നഓസീസ് സ്റ്റാര്‍ ബാറ്റ്സ്‌‌മാനും നായകനുമായ സ്റ്റീവ് സ്‌മിത്ത് ഇന്ന് കളിക്കും എന്നത് രാജസ്ഥാന് വലിയ ആശ്വാസമാണ്.
undefined
ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കേറ്റ സ്‌മിത്ത് ഐപിഎല്ലിനായി യുഎഇയില്‍ എത്തിയെങ്കിലും ആദ്യ മത്സരത്തില്‍ കളിക്കുമോ എന്നത് ആശങ്ക സൃഷ്‌ടിച്ചിരുന്നു.
undefined
സ്‌മിത്ത് ചെന്നൈക്കെതിരെ കളിക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണള്‍ഡ് തള്ളിക്കളഞ്ഞു.
undefined
ഇംഗ്ലണ്ടിലെ തിരിച്ചടിക്ക് ശേഷം ഊര്‍ജസ്വലനായി മടങ്ങിയെത്തുന്ന നായകന്‍ ആദ്യ മത്സരത്തില്‍ കളിക്കും എന്നത് വലിയ കാര്യമാണ് എന്നും രാജസ്ഥാന്‍ റോയല്‍സ് കോച്ച് വ്യക്തമാക്കി.
undefined
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ സീസണിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷ സ്‌മിത്തും പങ്കുവെച്ചു.
undefined
സ്റ്റീവ് സ്‌മിത്തിനെ 'GOAT' വിശേഷണങ്ങളോടെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പതിമൂന്നാം സീസണിലേക്ക് സ്വാഗതം ചെയ്തത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.
undefined
കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 319 റണ്‍സാണ് സ്‌മിത്ത് രാജസ്ഥാന്‍ റോയല്‍സിനായി നേടിയത്.
undefined
ഷാര്‍ജയില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം.
undefined
രാജസ്ഥാന്‍ ജയത്തോടെ തുടങ്ങാനെങ്കില്‍ മുംബൈയെ കീഴ്‌പ്പെടുത്തിയ ആവേശം തുടരാനാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ ഇറങ്ങുന്നത്.
undefined
click me!