റഷ്യയുടെ കുഴിബോംബുകള്‍ക്ക് മുകളിലൂടെ കാറോടിച്ച് യുക്രൈന്‍ ഡ്രൈവര്‍; ശ്വാസം നിലയ്ക്കുന്ന കാഴ്ച

First Published | Mar 31, 2022, 3:41 PM IST

രു മാസവും ഏഴ് ദിവസവും പിന്നിട്ട റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനൊടുവില്‍ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈന്‍ റോഡുകളില്‍ വിതറിയ കുഴിബോംബുകള്‍ക്കിടയിലൂടെ ഒരു യുക്രൈന്‍ ഡ്രൈവര്‍ തന്‍റെ വാഹനം ഓടിച്ച് പോകുന്ന വീഡിയോയാണത്. വളരെ ശ്രദ്ധയോടെയാണ് ഡ്രൈവര്‍ വാഹനമോടിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഓരോരോ കുഴിബോംബുകളെയും അയാള്‍ ശ്രദ്ധാപൂര്‍വ്വം മറികടക്കുന്നു. മരണത്തില്‍ നിന്ന് ഓരയടി അകലത്തിലായിരുന്നു ഓരോ കുഴിബോംബുകളുമുണ്ടായിരുന്നത്. 

യുക്രൈന്‍റെ തലസ്ഥാനമായ കീവ് ഓബ്ലാസ്റ്റിലെ ഒരു പട്ടണമായ ബോറോദ്യങ്കയിൽ നിന്നുള്ള വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നഗരത്തിലേക്കുള്ള നീണ്ട പലത്തില്‍ നാല് വരികളിലായി നിരത്തി വച്ച നിലയിലായിരുന്നു കുഴിബോംബുകള്‍ ഉണ്ടായിരുന്നത്. 

റോഡില്‍ നേരെ വണ്ടിയോടിച്ചാല്‍ ഏതെങ്കിലുമൊരു കുഴിബോംബില്‍ വാഹനത്തിന്‍റെ ടയര്‍ കയറുകയും അത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു. എന്നാല്‍, വാഹനമോടിച്ച ഡ്രൈവര്‍ അതീവ ശ്രദ്ധാലുവായിരുന്നു.

കുഴിബോംബുകള്‍ക്ക് സമാന്തരമായി റോഡിന് ഏതാണ്ട് വിലങ്ങനെ വാഹനമോടിച്ച ഡ്രൈവര്‍ കുഴിബോംബുകളെ വിജയകരമായി മറികടന്നു. ഡ്രൈവര്‍ ഓരോ നിര കുഴിബോംബുകളെയും കടന്ന പോകുന്നത് ശ്വാസമടക്കിപ്പിടിച്ചേ കാണാന്‍ കഴിയൂ.

രണ്ട് വരി പാതയുടെ ഒരു വശത്ത് കുഴിബോംബുകളെ മറികടന്ന് അപ്പുറം കടക്കാന്‍ കാത്തുനില്‍ക്കുന്ന കാറുകളുടെ നിരകാണാം. വളരെ ഏറെ ക്ഷമവേണ്ട ഈവിടം കടന്നുപോകാന്‍‌ ഡ്രൈവര്‍മാര്‍ തങ്ങളുടെ ഊഴം കാത്ത് നില്‍ക്കുകയാണ്.

ഡ്രൈവറുടെ ചെറിയൊരു പിഴവ് പോലും വലിയ അപകടത്തിന് കാരണമാകാം. അതിനാല്‍ അതീവ ശ്രദ്ധയിലാണ് ഓരോ കാറും കുഴിബോംബുകളെ മറികടക്കുന്നത്. വാഹനമോടിക്കുന്ന ഡ്രൈവരുടെത് മാത്രമല്ല, വീഡിയോ കാണുന്നയാളുടെ ചങ്കിടിപ്പും കൂട്ടും. 

എന്നാൽ ഭയം അടിസ്ഥാനരഹിതമാണെന്ന് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ തെളിയിക്കുന്നു. ഒരു പോറലുപോലുമേല്‍ക്കാതെ നാല് വരി കുഴിബോംബുകളെ കടന്ന് വാഹനങ്ങള്‍ മറുപുറമെത്തുന്നു. 

വേഗതയില്‍ ഓടിച്ച് വരുന്ന വാഹനങ്ങള്‍ കയറിയിറങ്ങാന്‍ പകത്തിനാണ് റോഡില്‍ കുഴിബോംബുകള്‍ നിരത്തിയിരിക്കുന്നത്. മൈനുകള്‍ ഏപ്പോഴാണ് ഇവിടെ സ്ഥാപിക്കപ്പെട്ടതെന്ന് അറിയില്ല. 

വൃത്താകാരത്തിലുള്ള വലിയ വലിപ്പമില്ലാത്ത തരം കുഴിബോംബുകളാണ് റോഡില്‍ നിരത്തിയിരിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തിനായി റഷ്യൻ സൈന്യം നിരോധിത പേഴ്‌സണൽ മൈനുകൾ ഉപയോഗിച്ചതായി ഒരു മനുഷ്യാവകാശ സംഘം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ അധിനിവേശ സേനയാണ് 'മെഡാലിയൻ' മൈനുകൾ വിന്യസിച്ചതെന്ന് മനുഷ്യാവകാശ സംഘം ആരോപിച്ചു. ഒമ്പത് മൈൽ അകലെ നിന്ന് ഖാർകീവിലേക്ക് ഡസൻ കണക്കിന് കവചിത വാഹനങ്ങൾ വെടിവയ്ക്കുന്നതായി ചില ഓൺലൈനിൽ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

1997 ലെ അന്താരാഷ്ട്ര മൈൻ നിരോധന ഉടമ്പടി പ്രകാരം കുഴിബോംബുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. ഉടമ്പടി ഒപ്പിട്ട 164 രാജ്യങ്ങളിൽ റഷ്യ ഉൾപ്പെട്ടിട്ടില്ല, എന്നാൽ യുക്രൈന്‍ ഈ ഉടമ്പടി  അംഗീകരിച്ചിരുന്നു. 

'ഈ ആയുധങ്ങൾ സൈനികരെയും സാധാരണക്കാരെയും വേര്‍തിരിക്കുന്നില്ല. പകരം കയറി ഇറങ്ങുന്ന എല്ലാ വാഹനങ്ങളോടും അവ ഒരേ രീതിയില്‍ പ്രതികരിക്കുന്നു'. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗ്രൂപ്പിന്‍റെ ആയുധവിഭാഗം ഡയറക്ടർ സ്റ്റീഫൻ ഗൂസ് പറയുന്നു. 

ഇത്തരം ഭീകരമായ ആയുധങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ റഷ്യ മനഃപൂർവ്വം ലംഘിക്കുന്നു. ഒരു സംഘട്ടനത്തിന് ശേഷം ഭൂമി മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാക്കുന്നതിനായി ഒരു രാജ്യത്തെ കുഴിബോംബ് നീക്കം ചെയ്യുന്ന പ്രക്രിയ ദീർഘവും ശ്രമകരവുമായ പ്രക്രിയയാണ്.

നഷ്ടപ്പെട്ട കുഴിബോംബുകള്‍ വർഷങ്ങളോളം മണ്ണില്‍ മറഞ്ഞിരിക്കുന്നു. അതിന്‍റെ മുകളിലൂടെ വാഹനമോ മറ്റെന്തെങ്കിലോ കടന്നു പോകുമ്പോള്‍ മാത്രമാകും അവ പ്രവര്‍ത്തനക്ഷമമാകുക. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഏപ്പോള്‍ വേണമെങ്കിലും ഒരു അപകടത്തിനുള്ള സാധ്യത കുഴിബോംബുകള്‍ അവശേഷിപ്പിക്കുന്നു. 

Latest Videos

click me!