അമേരിക്കയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത് ജീപ്പ് ഡ്രൈവർ !!
First Published | Jul 30, 2020, 9:40 AM ISTകഴിഞ്ഞ വർഷം അമേരിക്കൻ പൊലീസ് വെടിവച്ചു കൊന്ന കറുത്തവർഗ്ഗക്കാരനായ എലിയാ മക്ക്ലെയിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തെരുവിലറങ്ങിയവർക്ക് നേരെയാണ് ഡ്രൈവർ ജീപ്പോടിച്ച് കയറ്റി പല തവണ വെടിയുതിർത്തത്. വെടിവയ്പ്പിൽ രണ്ട് പ്രതിഷേധക്കാർക്ക് പരിക്കേറ്റു. അമേരിക്കൻ കറുത്തവംശജനായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വന്നിട്ടുള്ള പ്രതിഷേധത്തിന്റെ തുടർച്ചയെ അടിച്ചമർത്താൻ ശ്രമം. കാലങ്ങളായി പൊലീസിന്റെ വെളുത്തവർഗ്ഗക്കാരുടെയും ക്രൂരതകൾക്ക് ഇരയാക്കപ്പെട്ട് മരിച്ചു വീഴുന്ന കറുത്തവർഗ്ഗക്കാർക്ക് നീതി നടപ്പാക്കുന്നതിനാണ് പ്രതിഷേധക്കാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരുവിലിറങ്ങുന്നത്.