International Yoga Day 2022; യോഗാ ദിനത്തില്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍
First Published | Jun 21, 2022, 9:40 AM ISTഎട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ (International Yoga Day 2022) വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാ ദിനം ആചരിക്കുന്നത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മൈസൂരിൽ വച്ച് പരിപാടികൾക്ക് നേതൃത്വം നൽകും. മൈസൂരു പാലസ് ഗ്രൗണ്ടില്‍ പതിനയായ്യിരം പേര്‍ പ്രധാനമന്ത്രിക്ക് ഒപ്പം യോഗ ചെയ്തു. മൈസൂര്‍ രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി യോഗ ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്മാരായ അനന്ദുപ്രഭ, വടിവേല്‍ പി, അക്ഷയ്, പ്രശാന്ത് ആല്‍ബര്‍ട്ട്, സുരേഷ് നായര്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍.