Assam flood; അസം പ്രളയത്തില്‍ മരണം 126; 22 ലക്ഷത്തിലധികം ആളുകൾ ദുരിതബാധിതര്‍

First Published | Jun 27, 2022, 5:41 PM IST

ഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ വെള്ളപ്പൊക്കത്തെ (Assam Flood) തുടര്‍ന്ന് നാല് കുട്ടികളടക്കം അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ അസമില്‍ മരണം 126 ആയി ഉയര്‍ന്നു. ബാർപേട്ട, കച്ചാർ, ദരാംഗ്, കരിംഗഞ്ച്, മോറിഗാവ് ജില്ലകളിൽ ഓരോ മരണം രേഖപ്പെടുത്തി. 22 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നുവെന്നാണ് അസമില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ട്.  17-ലധികം പേർ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച ജില്ല ബാർപേട്ടയാണ്. ഏഴ് ലക്ഷത്തോളം ആളുകൾ ഇവിടെ ദുരിതത്തിലാണ്. നാഗോണില്‍ 5.13 ലക്ഷം ആളുകൾ, കാച്ചാറില്‍ 2.77 ലക്ഷത്തിലധികം ആളുകളും ദുരിതം അനുഭവിക്കുന്നു. ചിത്രങ്ങള്‍ പിടിഐ. 

Nagaon

ബജാലി, ബക്‌സ, ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ദിമ ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റൻ, കർബി ആംഗ്‌ലോങ് വെസ്റ്റ്, കരിംഗഞ്ച്, ലാഖ്‌പൂർ, കരിംഗഞ്ച് എന്നീ ജില്ലകളെയാണ് അസമിലെ വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 

Kamrup

മജുലി, മോറിഗാവ്, നാഗോൺ, നാൽബാരി, സോനിത്പൂർ, സൗത്ത് സൽമാര, താമുൽപൂർ, ഉദൽഗുരി. തുടങ്ങി സംസ്ഥാനത്ത് ഉടനീളമുള്ള 74,706 ഹെക്ടറിലെ കൃഷിയെ വെള്ളപ്പൊക്കം ബാധിച്ചു. പ്രതീക്ഷയുടെ പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങള്‍ നിരാശയുടെ കടലായി മാറിയിരിക്കുന്നു.


Kamrup

സംസ്ഥാനത്തെ 564 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,17,413 പേരാണ് കഴിയുന്നത്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോള്‍ ആളുകള്‍ താത്ക്കാലികെ ക്യാമ്പുകളിൽ അഭയം തേടി. കരസേന, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 

Nagaon

നാഗോൺ ജില്ലയിൽ കോപിലി നദി കരകവിഞ്ഞൊഴുകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കച്ചാർ ജില്ലയിൽ 2,77,158 പേരെ ദുരിതം ബാധിച്ചപ്പോള്‍ സിൽച്ചാറിൽ 96,972 പേര്‍ ദുരിതത്തിലാണ്. സിൽച്ചാറിലെ 25,223 പേർ ഉൾപ്പെടെ ജില്ലയിലെ 230 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.09 ലക്ഷം പേർ ഇപ്പോഴും കഴിയുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 

Goalpara

പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. ഗുവാഹത്തിയിൽ നിന്ന് 15-20 ഡോക്ടർമാരെ ഉടൻ സിൽച്ചാറിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Aerial view of the flood-affected area in Assam

ഗുവാഹത്തിയിൽ നിന്ന് സിൽച്ചാറിലേക്ക് ആയിരം ലിറ്റർ മണ്ണെണ്ണയും ആവശ്യത്തിന് പച്ചക്കറികളും മൃഗ മരുന്നുകളും അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ശർമ്മ അറിയിച്ചു. നിലവിൽ അഡ്മിനിസ്‌ട്രേഷനിൽ ലഭ്യമായ ബോട്ടുകൾ ഓരോ സന്ദർശനത്തിലും തീപ്പെട്ടി, മെഴുകുതിരി, ബേബി ഫുഡ്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ ഒരു കിറ്റ് വിവിധ പ്രദേശങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Aerial view of the flood-affected area in Assam

നഗരത്തിലെ എല്ലാ മുനിസിപ്പൽ വാർഡുകളിലും ആരോഗ്യ ക്യാമ്പ് നടത്താനും അടുത്ത ഏഴ് ദിവസത്തേക്കെങ്കിലും ജനങ്ങളുടെ വീടുകളിൽ മരുന്ന് എത്തിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകാനും മുഖ്യമന്ത്രി ശർമ്മ നിർദ്ദേശിച്ചു. സിൽച്ചാര്‍ പട്ടണത്തിൽ ഘട്ടം ഘട്ടമായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എപിഡിസിഎൽ) ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  
 

Latest Videos

click me!