പതിവായി ഒരു പിടി നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ആറ് ഗുണങ്ങള്‍

By Web Team  |  First Published Dec 15, 2024, 9:34 PM IST

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയതാണ് നിലക്കടല. ദിവസവും നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 


വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല. 
ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഹൃദയാരോഗ്യം 

Latest Videos

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയതാണ് നിലക്കടല. ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ദഹനം 

undefined

ഫൈബര്‍ ധാരാളം അടങ്ങിയതാണ് നിലക്കടല. അതിനാല്‍ ഇവ പതിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

3. രോഗ പ്രതിരോധശേഷി 

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

4. പ്രമേഹം 

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇവ സഹായിക്കും.  നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. 

5. വണ്ണം കുറയ്ക്കാന്‍ 

നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയര്‍ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

6. ചര്‍മ്മം 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍

youtubevideo
 

click me!