അസിഡിറ്റി അലട്ടുന്നുണ്ടോ...? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

First Published | Sep 6, 2021, 7:41 PM IST

പലരേയും അലട്ടുന്ന പ്രശ്നമാണ് അസിഡിറ്റി. സമ്മർദ്ദകരമായ ജീവിതശൈലി, മോശം ഭക്ഷണം തുടങ്ങി നിരവധി ഘടകങ്ങൾ അസിഡിറ്റിയ്ക്ക് കാരണമാകാം. 

acidity

ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നിവയെല്ലാം അസിഡിറ്റി ഉണ്ടാകുന്നതിനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങളാണ്. 
 

acidity

ലളിതമായ ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് അസിഡിറ്റി തടയാമെന്ന് ആയുർവേദ വിദ​ഗ്ധൻ ഡോ. ദിക്സ ഭാവസർ പറഞ്ഞു. അസിഡിറ്റി തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നു.
 


oil food

അമിതമായ മസാല, പുളി, ഉപ്പ്,വറുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്. പുളിയുളള പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക. സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക.

acidity

കൂടുതൽ മണിക്കൂർ വിശന്നിരിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും. അതിനാൽ ഭക്ഷണം ഒഴിവാക്കരുത്. നേരത്തെ അത്താഴം കഴിക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്ന ശീലം ഒഴിവാക്കുക.

fennel seeds

ഭക്ഷണത്തിന് ശേഷം അര ടീസ്പൂൺ പെരുംജീരകം ചവയ്ക്കുന്നത് അസിഡിറ്റി മാറ്റാൻ സഹായിക്കും. മലബന്ധം അകറ്റാനും മികച്ചൊരു പ്രതിവിധിയാണ് പെരുംജീരകം.

raisins

ഉണക്കമുന്തിരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക.
 

milk

ഉറങ്ങുന്നതിന് മുൻപ് ചൂടുള്ള പാൽ ഒരു ടീസ്പൂൺ നെയ് ചേർത്ത് കുടിക്കുക. (ഉറക്കമില്ലായ്മയ്ക്കും മലബന്ധത്തിനും സഹായിക്കുന്നു).
 

coriander water

ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അസിഡിറ്റിയെ അകറ്റാൻ സഹായിക്കും. രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം എളുപ്പമാക്കാനും മല്ലി വെള്ളം ഏറെ നല്ലതാണ്. 
 

Latest Videos

click me!