വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മനസിൽ സൂക്ഷിക്കേണ്ട 7 കാര്യങ്ങൾ

First Published | Mar 16, 2023, 6:49 PM IST

ശരീരഭാരം കുറയ്ക്കാനായി വിവിധ ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. വ്യായാമം ചെയ്തിട്ടും ഡയറ്റ് നോക്കിയിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ മനസിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 

weight loss

ഒരു നേരത്തെ ആഹാരം ഒഴിവാക്കിയാൽ തടി കുറയുമെന്നാണ് പലരുടെയും ധാരണ. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരഭാരം കൂടുക മാത്രമേയുള്ളൂ. കൂടാതെ മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ഭക്ഷണം ഒഴിവാക്കുന്നത് സാധാരണയായി അമിതമായ വിശപ്പിനും കാരണമാകുന്നു.

cashew

ഉയർന്ന കലോറി അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. തെളിവുകൾ സൂചിപ്പിക്കുന്നത് കാർബോഹൈഡ്രേറ്റ് അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾക്ക് പകരം നട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ്. വയറിലെ കൊഴുപ്പ് വറുക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ അടങ്ങിയതിനാൽ, വ്യായാമത്തിന് മുമ്പ് നട്സ് കഴിക്കുന്നത് ഗുണം ചെയ്യും.


sleep

ഉറക്കക്കുറവ് വിശപ്പ് ഹോർമോണായ ഗ്രെലിൻ ഉയരുന്നതിന് കാരണമാകുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ഉറക്കം നഷ്ടപ്പെടുമ്പോൾ ഉപ്പും മധുരവും ഉള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുതലാണ്.

fiber

നാരുകൾ അടങ്ങിയ ഭക്ഷണം വിശപ്പ് കുറയ്ക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും, ഓട്‌സ്, ബ്രൗൺ റൈസ്, ബീൻസ്, കടല, പയർ തുടങ്ങിയ ഭക്ഷണങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

എണ്ണയിൽ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡും പ്രൊസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാന്‍ കഴിയും. റെഡ് മീറ്റും അധികം കഴിക്കേണ്ട. കൊഴുപ്പ് കുറവുള്ള മത്സ്യവും മാംസവും കഴിക്കുക. 
 

എല്ലാ മാക്രോ ന്യൂട്രിയന്റുകളും തികച്ചും സമീകൃതാഹാരത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നു. ഒരു പഠനമനുസരിച്ച്,  ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നിങ്ങൾ കഴിക്കുമ്പോൾ,  അനാവശ്യമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനുള്ള തോന്നൽ ഉണ്ടാവുകയില്ല.

ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാനും സഹായിക്കും. നട്സ് ആരോഗ്യകരമായ കൊഴുപ്പുകളുടെ ഒരു മികച്ച ഉറവിടമാണ്, കൂടാതെ ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. 

Latest Videos

click me!