Food For Eye Health : കണ്ണുകളുടെ ആരോ​ഗ്യം കാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

First Published | Aug 2, 2022, 2:15 PM IST

കണ്ണുകളുടെ ആരോ​ഗ്യത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി(vitamin c), വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് (omega 3 fatty acid) എന്നിവ കണ്ണുകളഉടെ ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങളാണ്. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം.

ബദാം സാധാരണയായി കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിൻ ശരീരകലകളെ നശിപ്പിക്കുന്ന അനിയന്ത്രിതമായ പദാർത്ഥങ്ങൾക്കെതിരെ പ്രതിരോധം നൽകുന്നു. വിറ്റാമിൻ ഇ പതിവായി കഴിക്കുന്നത് തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തടയാൻ സഹായിക്കും. 

ക്യാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവെ അറിയപ്പെടുന്നു. വിറ്റാമിൻ എയ്‌ക്ക് പുറമേ ബീറ്റാ കരോട്ടിൻ അവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ പ്രധാന നേത്ര പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. 


കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട(egg). മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.

പച്ച ഇലക്കറികളിൽ ല്യൂട്ടിൻ, സീയാക്സന്തി എന്നിവ അടങ്ങിയിട്ടുണ്ട്.  ഈ ആന്റിഓക്‌സിഡന്റുകളഎ കൂടാതെ വിറ്റാമിൻ ഇൻ എ, സി, കെ, ഫോളേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും പച്ച ഇലക്കറികളായ  ചീര, ബ്രോക്കോളി, കടല എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ച്ച ശക്തി കൂട്ടാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരിപ്പഴം എന്നിവ കണ്ണുകൾക്ക് ഗുണം ചെയ്യുന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളാണ്. കൂടാതെ, ഈ സിട്രസ് പഴങ്ങളിൽ അധിക വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഉൾപ്പെടുന്നു. 

എണ്ണമയമുള്ള മത്സ്യങ്ങളായ ട്യൂണ, സാൽമൺ, അയല, മത്തി എന്നിവയിൽ ലീൻ പ്രോട്ടീനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് മികച്ചതാണ്. 
 

കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വൈറ്റമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും.

Latest Videos

click me!