ഉലുവയ്ക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കുവാനുള്ള കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്.
കറുവപ്പട്ട മറ്റൊരു ചേരുവക. ഭക്ഷണത്തിന് കേവലം രുചി മാത്രമല്ല ഈ സുഗന്ധവ്യഞ്ജനം നൽകുന്നത്. നിരവധി ആരോഗ്യഗുണങ്ങളും കറുപ്പവട്ടയ്ക്കുണ്ട്. ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇതിന് കഴിയും. പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇത് പ്രധാനമാണ്. പ്രമേഹമുള്ളവർ ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുകയോ അല്ലാതെ ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്യാം.
കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഒമേഗ -3 ഫാറ്റി ആസിഡും ഉള്ളതിനാൽ നട്ട്സ് മികച്ചൊരു ഭക്ഷണമാണ് . വീക്കം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്.
Bitter melon
പ്രമേഹമുള്ളവർക്ക് ഏറ്റവും മികച്ചൊരു ഭക്ഷണമാണ് പാവയ്ക്ക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ചരാന്റിൻ പോലുള്ള സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
വിവിധ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന മറ്റൊരു ഭക്ഷണമാണ് മഞ്ഞൾ. ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അണുബാധയെ ചെറുക്കാനും സഹായിക്കുന്നു. മഞ്ഞളിന്റെ സജീവ ഘടകമായ കുർക്കുമിൻ, സുഗന്ധവ്യഞ്ജനത്തിന്റെ പല ഗുണങ്ങളുമായും കണക്കാക്കപ്പെടുന്നു. കുർക്കുമിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകൾ കുറയ്ക്കാനും കഴിയുമെന്നാണ് പഠനം പറയുന്നത്. പ്രമേഹം തടയുന്നതിൽ കുർക്കുമിന് പങ്കുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസ് ഹോമിയോസ്റ്റാസിസ് നിലനിർത്താൻ ഇഞ്ചി സഹായിക്കുന്നു. ഭക്ഷണത്തിൽ ചേർത്തോ അല്ലെങ്കിൽ ഇഞ്ചി ചായയായോ കഴിക്കാം.