സൗദിയിൽ മരിച്ച മലപ്പുറം സ്വദേശി അൻവർ ചാലിലിന്‍റെ മൃതദേഹമാണ് ജിസാനില്‍ ഖബറടക്കിയത്.
റിയാദ്: കഴിഞ്ഞ മാസം തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാന് സമീപം ഈദാബിയിൽ മരിച്ച മലപ്പുറം കൊണ്ടോട്ടി ചെർളപ്പാലം സ്വദേശി അൻവർ ചാലിലിന്‍റെ മൃതദേഹം ഈദാബിയിലെ അബൂബക്കർ സിദ്ദീഖ് മഖ്ബറയിൽ ഖബറടക്കി. ബുധനാഴ്ച അസർ നമസ്കാരത്തിനുശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും നിരവധി പേർ പങ്കെടുത്തു.
മൊയ്തീൻ കുട്ടിയുടെയും സുഹ്റയുടെയും മകനാണ് അൻവർ. സഹോദരങ്ങൾ: വീരാൻ കുട്ടി, ഫവാസ്, ഫർസാന. നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്യു.എ മെമ്പറുമായ ശംസു പൂക്കോട്ടൂർ, സബിയ ഏരിയ കെ.എം.സി.സി ഭാരവാഹികളായ സാദിഖ് മങ്കട, കബീർ പൂക്കോട്ടൂർ, സാലിം നെച്ചിയിൽ, ഇദാബി കെ.എം.സി.സി ഭാരവാഹി സി.പി. ഫൈസൽ, മൂസ വലിയോറ എന്നിവർ രംഗത്തുണ്ടായിരുന്നു. ഇസ്മാഈൽ ചൊക്ലി, ബഷീർ ആക്കോട് സമീർ അമ്പലപ്പാറ, അൻവറിെൻറ ബന്ധുക്കളായ മുഹമ്മദ് കുട്ടി പുള്ളാട്ട്, മുഹമ്മദ് പുള്ളാട്ട് ഫാരിസ്, സക്കീർ മുഹ്‌യിദ്ദീൻ പുള്ളാട്ട്, ഷാഫി പുള്ളാട്ട്, ഉസ്മാൻ പുള്ളാട്ട്, മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Read Also - ചുണ്ണാമ്പുകല്ലുകളുടെ പാളികളിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ; 5.6 കോടി വർഷത്തെ പഴക്കം, ഇത് ഇയോസീൻ കാലത്തെ ഫോസിലുകൾ