മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രധാന ഹോർമോണാണ് ഈസ്ട്രജൻ.
ആർത്തവത്തിന് തൊട്ടുമുമ്പ് (ല്യൂട്ടൽ ഘട്ടത്തിൽ), ഈസ്ട്രജൻ്റെ അളവ് കുറയുന്നു. ഇത് വിഷാദത്തിന് കാരണമാകും.
ആർത്തവസമയത്ത് വിവിധ പ്രയാസങ്ങളിലൂടെയാണ് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. വയറ് വേദന, ദഹനപ്രശ്നങ്ങൾ, സ്തനങ്ങളിൽ വേദന ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് ആർത്തവ സമയത്ത് നേരിടുന്നത്. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് വിഷാദം. ആർത്തവ സമയത്ത് മിക്ക സ്ത്രീകളിലും വിഷാദം ഉണ്ടാകാറുണ്ട്.
ആർത്തവ സമയത്ത് വിഷാദം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
ഒന്ന്
മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രധാന ഹോർമോണാണ് ഈസ്ട്രജൻ.
ആർത്തവത്തിന് തൊട്ടുമുമ്പ് (ല്യൂട്ടൽ ഘട്ടത്തിൽ), ഈസ്ട്രജൻ്റെ അളവ് കുറയുന്നു. ഇത് വിഷാദത്തിന് കാരണമാകും. ഈസ്ട്രജൻ്റെ അളവ് പെട്ടെന്ന് കുറയുന്നത് മൂഡ് സ്വിംഗ്സ് വിഷാദ ലക്ഷണങ്ങൾക്കോ കാരണമായേക്കാം. അതുപോലെ, ഉയർന്ന പ്രൊജസ്ട്രോണിൻ്റെ അളവ് ക്ഷീണം, വിഷാദം തുടങ്ങിയവയ്ക്ക് ഇടയാക്കും.
undefined
രണ്ട്
ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ പല സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് വിഷാദം. പ്രത്യുൽപാദന പ്രായത്തിലുള്ള 30 മുതൽ 40 ശതമാനം സ്ത്രീകളിൽ പിഎംഎസ് പ്രശ്നം നേരിടാറുണ്ട്. ഇത് ക്ഷീണം, ഉത്കണ്ഠ, സങ്കടം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നതായി 2014-ൽ ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മൂന്ന്
പിരിമുറുക്കം, മുൻകാല ആഘാതം തുടങ്ങിയ മാനസിക ഘടകങ്ങൾ ആർത്തവത്തിൻ്റെ വൈകാരികവും മാനസികവുമായ ആഘാതം വർദ്ധിപ്പിക്കും. ഇത് ചില സ്ത്രീകളിൽ ആർത്തവ സമയത്ത് വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം.
നാല്
പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡറാണ് മറ്റൊരു കാരണം. കടുത്ത മാനസികാവസ്ഥ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്ന പിഎംഎസിൻ്റെ മറ്റൊരു രോഗാവസ്ഥയാണിത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഇത് ഹോർമോൺ വ്യതിയാനങ്ങളോടുള്ള തലച്ചോറിൻ്റെ പ്രതികരണത്തെ ബാധിച്ചേക്കാം. ആർത്തവസമയത്ത് 1.8 മുതൽ 5.8 ശതമാനം വരെ സ്ത്രീകളിൽ പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ ഉള്ളതായി 2024 മാർച്ചിൽ ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മുണ്ടിനീര് ; കുട്ടികളിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ