ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവത
ചെന്നൈ: തമിഴ്‌നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് അന്തരിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ടെക്‌സ്റ്റെയില്‍സ് സഹമന്ത്രി ആയിരുന്ന ഇളങ്കോവന്‍ രാവിലെ 10:15ന് ചെന്നൈയിലാണ് അന്തരിച്ചത്.
ഈറോഡ് ഈസ്റ്റിലെ എംഎല്‍എ ആയിരുന്നു. മകന്‍ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാര്‍ഥി ആയിരുന്നു.
മകന്റെ മരണശേഷമാണ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരേ നിയമസഭയുടെ കാലയളവില്‍ മകനും അച്ഛനും മരിക്കുന്ന അപൂര്‍വതയാണിത്.വീണ്ടും അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും.
ജയലളിതയുടെ വിമര്‍ശകന്‍ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. ഗ്രൂപ്പിസം ശക്തമായ തമിഴ്‌നാട് കോണ്‍ഗ്രസില്‍ സമവായത്തിന്റെ വക്താവായി അദ്ദേഹം മാറി. നെഹ്റു കുടുംബത്തോട് അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. 2014ല്‍ രാഹുല്‍ ഗാന്ധി ഇളങ്കോവനെ പിസിസി അധ്യക്ഷന്‍ ആക്കി. എ കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിയമനം. കോണ്‍ഗ്രസിന് അധികാരത്തില്‍ പങ്ക് വേണമെന്ന് ഇളങ്കോവന്‍ ആവശ്യപ്പെട്ടത് കരുണാനിധിയെ ചൊടിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.