മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

By Web Team  |  First Published Dec 14, 2024, 11:01 AM IST

മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍


ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചുവരുകയാണെന്നും ദില്ലി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ ഡോ. വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നത്. 
രണ്ടു ദിവസം മുമ്പാണ് 96കാരനായ മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യവും ഇതേ ആശുപത്രിയിൽ അദ്വാനി ചികിത്സ തേടിയിരുന്നു. 

Latest Videos

ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം; ഗേറ്റിലെ കമ്പിയിൽ കോർത്ത നിലയിൽ, കേസെടുത്ത് പൊലീസ്

അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കുന്നതിലും ട്വിസ്റ്റ്, സുരക്ഷാ കാരണങ്ങളാൽ പുറത്തിറക്കിയത് പിൻഗേറ്റിലൂടെ

undefined

 

click me!