കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ
First Published | Nov 6, 2022, 1:31 PM ISTഭക്ഷണത്തിന് രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറിവേപ്പില ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കാർബസോൾ ആൽക്കലോയിഡുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുകയും ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് കറിവേപ്പില കഴിക്കാം.