Besan Face Packs : മുഖകാന്തി കൂട്ടാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

First Published | Jun 26, 2022, 1:23 PM IST

പലഹാരങ്ങൾ ഉണ്ടാക്കാൻമാത്രമല്ല ഇനി മുതൽ സൗന്ദര്യ സംരക്ഷണത്തിവും കടലമാവ് ഉപയോ​ഗിക്കാം. ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ത്വക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ് പാക്കുകൾ പരിചയപ്പെടാം...

എണ്ണമയമുള്ള ചർമമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ കടലമാവ്. സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തെളിമയും നൽകാൻ സഹായിക്കും. 

ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ദിവസേന ഇങ്ങനെ ചെയ്താൽ മുഖകാന്തി വർധിക്കും. തേനിനു പകരം പശുവിൻ പാലിൽ ചാലിച്ചും മുഖത്തു പുരട്ടാം.
 


കടലമാവിൽ തെെര് ചേർത്ത് മുഖത്ത് പുരട്ടുന്നത് ഏറെ ഫലപ്രദമാണ്. തൈര് തേച്ചു പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 
 

കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകൾ എന്നിവ മാറാൻ ഈ പാക്ക് ഫലപ്രദമാണ്. ഈ പാക്ക് ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇടാവുന്നതാണ്.

മുട്ടയുടെ വെള്ളയും കടലമാവും ചേർത്ത മിശ്രിതം പുരട്ടി അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. വരണ്ട ചർമ്മമുള്ളവർ ഈ ഫേസ്പാക്ക് ഒഴിവാക്കുക. 

Latest Videos

click me!