dark circles
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ മികച്ച മാര്‍ഗ്ഗമാണ് ബീറ്റ്റൂട്ട്. ഒരു ചെറിയ പാത്രത്തിൽ ബീറ്റ്റൂട്ട് ജ്യൂസും തേനും പാലും മിക്സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് അൽപം പഞ്ഞിയെടുത്ത് മുക്കി കൺപോളകളിൽ വയ്ക്കുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
hair fall
മുടികൊഴിച്ചിൽ അകറ്റാൻ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ഒരു ബീറ്റ്റൂട്ടിന്റെ ജ്യൂസും രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലുമായി ചേർത്ത് മിക്സ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം.
dandruff
താരനകറ്റാനും ബീറ്റ്റൂട്ട് മികച്ചൊരു പ്രതിവിധിയാണ്. ബീറ്റ്റൂട്ട് ജ്യൂസിനൊപ്പം അൽപം വിനാഗിരിയോ ചെറുചൂടുവെള്ളമോ ചേർക്കുക. ഇത് മുടിയിഴകളിൽ പുരട്ടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
pimples
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതൊഴിവാക്കാനായി ബീറ്റ്റൂട്ട് ജ്യൂസും തക്കാളി ജ്യൂസും തുല്യ അളവിൽ എടുക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ ഇത് മികച്ചതാണ്.
curd
രണ്ട് സ്പൂൺ തൈര് ചേർത്ത് ബീറ്റ്റൂട്ട് അടിച്ചെടുക്കുക. ഇതിലേക്ക് അൽപം ആൽമണ്ട് ഓയിൽ ചേർക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.