ആരോ​ഗ്യമുള്ള ചർമ്മത്തിനായി കഴിക്കാം ഈ കിടിലൻ നട്സ്

First Published | Feb 9, 2023, 10:00 AM IST

ധാരാളം പോഷ​ഗുണങ്ങളുള്ള ഒരു നട്സാണ് വാൾനട്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ് വാൾനട്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനൊപ്പം ഒരു പിടി വാൽനട്ട് ചർമ്മത്തിന്റെ ആരോഗ്യത്തെ പോഷിപ്പിക്കാനും തിളക്കമുള്ള ചർമ്മത്തിനും സഹായിക്കുന്നു.

ജേർണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒമേഗ-3, ഒമേഗ-6 അപൂരിത ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് വാൾനട്ട്. ഇത് ചർമ്മത്തിലെ വീക്കവും അനുബന്ധ പ്രശ്നങ്ങളും തടയാൻ സഹായിക്കുന്നു. ആരോഗ്യമുള്ള ചർമ്മത്തിന് ദിവസവും രണ്ടോ മൂന്നോ വാൾനട്ട് കഴിക്കുന്നത് പ്രധാനമാണെന്ന് ​ഗവേഷകർ പറയുന്നു. 

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. ഇത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഹാർവാർഡ് ഹെൽത്തിലെ ഒരു റിപ്പോർട്ട് അനുസരിച്ച് വാൾനട്ട് കോശത്തിലെ മറ്റ് തന്മാത്രകളെ ബാധിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ചെയിൻ പ്രതികരണത്തെ കൂടുതൽ തകർക്കുന്നു. മുഖക്കുരു തുടങ്ങിയ ചർമ്മപ്രശ്നങ്ങളും ഇത് തടയുന്നു.
 

Latest Videos


വാൾനട്ടിൽ വിറ്റാമിനുകൾ ബി 5, ഇ എന്നിവ പോലുള്ള മോയ്സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്താനും ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും സഹായിക്കുന്നു. ഇത് ചർമ്മം വരണ്ടുപോകുന്നതും (സുഷിരങ്ങൾ) അടഞ്ഞുപോകുന്നതും തടയുന്നു. ഡാർക്ക് സർക്കിൾ ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. 
 

വാൾനട്ട് ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഇവ രണ്ടും മലിനീകരണം, ചൂട് മുതലായ പാരിസ്ഥിതിക ഘടകങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് ചർമ്മത്തെ തടയുന്നു. നേർത്ത വരകളുടെയും ചുളിവുകളുടെയും ആദ്യകാല ലക്ഷണങ്ങൾ പോലുള്ള ചർമ്മ പ്രശ്നങ്ങൾ തടയാനും ഇത് സഹായിക്കുന്നു.
 

വാൾനട്ടിലെ വിറ്റാമിനുകൾ ചർമ്മത്തിലെ കറുത്ത പാടുകളും പിഗ്മെന്റേഷനും കുറയ്ക്കാനും അറിയപ്പെടുന്നു. ഈ ഘടകങ്ങൾ ചർമ്മത്തെ മൃദുവാക്കാനും ഉള്ളിൽ നിന്ന് തിളങ്ങാനും സഹായിക്കുന്നു.
 

click me!