എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും.
ഇന്ന് പലരിലും വിറ്റാമിൻ ഡിയുടെ കുറവ് വർധിച്ചുവരുകയാണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. സൂര്യരശ്മികളില്‍ നിന്നും നമ്മുക്ക് ലഭിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. അതുപോലെ രോഗ പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്.
വിറ്റാമിന്‍ ഡിയുടെ കുറവ് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും അസ്ഥികൾക്ക് ബലക്കുറവ്, ഒടിവുകള്‍, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയൊക്കെ ഉണ്ടാകാം. വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ഫാറ്റി ഫിഷ്
വിറ്റാമിൻ ഡിയുടെ മികച്ചൊരു ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
2. മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി നമ്മുക്ക് ലഭിക്കും. അതിനാല്‍ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് നല്ലതാണ്.
3. തൈര്
തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
4. ചീസ്
വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
5. മഷ്റൂം
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. അതിനാല്‍ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
6. ഓറഞ്ച് ജ്യൂസ്
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: അനാരോഗ്യകരമായ കുടലിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ