ഹെല്‍ത്തി ബീറ്റ്റൂട്ട് മില്ലറ്റ് മസാല ഉപ്പുമാവ് തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Nov 28, 2024, 11:03 AM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

 

കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഒരു ഹെല്‍ത്തി ഉപ്പുമാവാണ് ബീറ്റ്റൂട്ട് മില്ലറ്റ് മസാല ഉപ്പുമാവ്. 

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് -1  (മീഡിയം സൈസ്)
മില്ലറ്റ് -1/2 കപ്പ്‌ (റാഗി ഒഴികെ ഏതു മില്ലറ്റസ് വേണമെങ്കിലും ഉപയോഗിക്കാം )
ഉള്ളി -1 
പച്ചമുളക് -2 എണ്ണം
ഇഞ്ചി -1 ടീസ്പൂൺ 
വെളുത്തുള്ളി - 3 അല്ലി 
തക്കാളി - 1
ബീൻസ് - 3
വെള്ളം- 750 ml  
ഉപ്പ് - ആവിശ്യത്തിന് 
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ 
മുളകുപൊടി -1 ടീസ്പൂൺ 
മല്ലിപൊടി -1 ടീസ്പൂൺ 
പെരുജീരകം-1 ടീസ്പൂൺ 
മല്ലി ഇല -ആവിശ്യത്തിന് 
കറിവേപ്പില -ആവിശ്യത്തിന് 
ഉഴുന്ന് -1 ടീസ്പൂൺ 
കടല പരിപ്പ് -1 ടീസ്പൂൺ 
കടുക് -1/2 ടീസ്പൂൺ 
വറ്റൽ മുളക് -2 എണ്ണം
തേങ്ങ ചിരകിയത് -3 ടേബിൾ സ്പൂൺ 
നെയ്യ് - 1 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ 
ഏലയ്ക്ക -2 എണ്ണം

തയ്യാറാക്കുന്ന വിധം

മില്ലറ്റും ചിരകിയ തേങ്ങയും എടുത്തതിന് ശേഷം 1 കപ്പ്‌ വെള്ളവും ഉപ്പും ചേർത്ത് 3 വിസിൽ അടിക്കുന്ന വരെ വേവിക്കുക. ശേഷം ഒരു പാനിൽ നെയ്യും വെളിച്ചണ്ണയും ഒഴിച്ച് ഉഴുന്ന്, കടലപരിപ്പ്, ഏലയ്ക്ക, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക. പിന്നീട് ഇഞ്ചി ചതച്ചതും ചെറുതായി അരിഞ്ഞ പച്ച മുളകും ചേർക്കുക. ഇതു ചൂടായതിനു ശേഷം അരിഞ്ഞ ഉള്ളിയും ബീൻസും ആവിശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് 2 മിനിറ്റോളം വേവിക്കുക. പിന്നീട് പൊടികളൊക്കെ ചേർക്കുക. പൊടികളുടെ പച്ച മണം മാറിയതിനു ശേഷം തക്കാളി ചേർത്ത് വഴറ്റുക. പിന്നീട് ബീറ്റ്റൂട്ട്, പെരുംജീരകം,  വെളുത്തുള്ളി, കുറച്ചു വെള്ളം എന്നിവ ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. ശേഷം വഴറ്റി വച്ച മസാല കൂട്ടിലേക്കു ചേർത്ത് 3 മിനിറ്റോളം ചെറുതീയിലിട്ടു അടച്ചു വയ്ക്കുക. പിന്നീട് വേവിച്ചു വച്ച മില്ലറ്റും തേങ്ങാ മിശ്രിതവും കുറച്ചു മല്ലി ഇലയും ചേർത്ത് യോജിപ്പിച്ചെടുക്കുക. ഇതോടെ ഹെൽത്തി ആയിട്ടുള്ള ബീറ്റ്റൂട്ട് മസാല മില്ലറ്റ് ഉപ്പുമാവ് തയ്യാർ.

Also read: കിടിലന്‍ കക്കയിറച്ചി ബജി തയ്യാറാക്കാം; റെസിപ്പി

youtubevideo

click me!