വാള്‍നട്ട്‌സ്: ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് വാള്‍നട്ട്‌സ്. ഇത് തലച്ചോറിനും ഹൃദയത്തിനും ഏറെ ഗുണം ചെയ്യുന്നു.
അവക്കാഡോ: മിക്കവരും കഴിക്കാന്‍ താല്‍പര്യപ്പെടാത്തൊരു പഴമാണിത്. എന്നാല്‍ ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്‌ട്രോളിനെ തന്നെ നിയന്ത്രിക്കാന്‍ സഹായകമാണ്.
എള്ള്: മുമ്പ് വീടുകളില്‍ മിക്കപ്പോഴും കണ്ടുവന്നിരുന്നൊരു ഭക്ഷണപദാര്‍ത്ഥമാണ് എള്ള്. ഇതും ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ്.
നെയ്: നെയ് കഴിക്കുന്നത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂട്ടുമെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും നിരവധിയാണ്. എന്നാല്‍ ദിവസവും ഓരോ സ്പൂണ്‍ നെയ് കഴിക്കുന്നത് ശരീരത്തിന് ഗുണകരമാവുകയാണ് ചെയ്യുക. എന്നാല്‍ ഇത് അമിതമാകാതെ സൂക്ഷിക്കുകയും വേണം.
കൊഴുപ്പടങ്ങിയ മത്സ്യങ്ങള്‍: നോണ്‍ വെജിറ്റേറിയന്‍ ഡയറ്റാണ് പിന്തുടരുന്നതെങ്കില്‍ സാല്‍മണ്‍, ചൂര, ആറ്റുമത്സ്യം പോലുള്ളവ ധാരാളമായി കഴിക്കാവുന്നതാണ്. ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പിനാല്‍ സമ്പന്നമാണ്.
ചീസ്: നെയ്യിന്റെ കാര്യം പറഞ്ഞ പോലെ തന്നെ മിക്കവരും പേടിച്ച് ഒഴിവാക്കുന്ന ഒന്നാണ് ചീസും. എന്നാല്‍ മിതമായ രീതിയിലാണെങ്കില്‍ ചീസ് ആരോഗ്യകരമായ ഭക്ഷണമാണ്. വൈറ്റമിന്‍ ബി 12, ഫോസ്ഫറസ്, സെലീനിയം, കാത്സ്യം എന്നിങ്ങനെ പല ഘടകങ്ങളുടെയും സ്രോതസാണ് ചീസ്.
ഡാര്‍ക് ചോക്ലേറ്റ്: ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്ന പലര്‍ക്കും ഇതിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ അറിയില്ലെന്നതാണ് സത്യം. ആരോഗ്യകരമായ കൊഴുപ്പിന്റെ നല്ലൊരു ഉറവിടമാണ് ഡാര്‍ക് ചോക്ലേറ്റ്.