ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ ടേസ്റ്റി ചിക്കൻ സാൻഡ്‌വിച്ച് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻ ബ്രെസ്റ്റ് പീസസും ഉപ്പും രണ്ട് സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് വേവിച്ച് ഒരു fork ഉപയോഗിച്ച് ചെറിയ പീസുകളായി വയ്ക്കുക. Chopper ഉപയോഗിച്ച് പൊടിച്ച് എടുക്കാവുന്നതാണ്. ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞു വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന
ചിക്കൻ ചേർത്ത് യോജിപ്പിക്കുക. കുറച്ച് ഉപ്പും കുരുമുളകും ചേർക്കുക. എല്ലാം നല്ലപോലെ മിക്സ് ചെയ്ത ശേഷം
മല്ലിയില അരിഞ്ഞതും കൂടി ചേർക്കുക. ഈ മിക്സ് തണുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് മയോണെെസ് ചേർത്ത് യോജിപ്പിക്കുക. ശേഷം ഓരോ ബ്രെസിലും ഈ മിക്സ് തേച്ച് പിടിപ്പിക്കുക. ശേഷം ഒരു പാനിൽ അൽപം ബട്ടർ ചേർത്ത് ഗ്രിൽ ചെയ്ത് എടുക്കുക.
മുട്ട കൊണ്ട് രുചികരമായ മഞ്ചൂരിയൻ ; റെസിപ്പി