ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് രശ്മി രഞ്ജിത്ത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
രാവിലെ ചപ്പാത്തിയാണ് ഉണ്ടാക്കുന്നതെങ്കിൽ അതിൽ നിന്ന് രണ്ടെണ്ണം എടുത്ത് മാറ്റിയാൽ നമ്മുക്ക് കുട്ടികളുടെ സ്നാക്സ് ബോക്സ് കൂടി റെഡിയാക്കി കൊടുക്കാം. ചപ്പാത്തി റോള്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ചപ്പാത്തി - 3 എണ്ണം
മുട്ട- 2 എണ്ണം
മുളകുപൊടി - 1/2 സ്പൂൺ
സവാള - 2 എണ്ണം
ക്യാരറ്റ് -1 എണ്ണം
ക്യാപ്‌സിക്കം -1 എണ്ണം
ഉപ്പ് -1/2 സ്പൂൺ
മഞ്ഞൾ പൊടി -1/4 സ്പൂൺ
മുളകുപൊടി -1/4 സ്പൂൺ
കുരുമുളക് പൊടി -1/2 സ്പൂൺ
എണ്ണ -3 സ്പൂൺ
മല്ലിയില -2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിൽ എണ്ണ ഒഴിച്ച് കുറച്ച് പച്ചമുളക്, ക്യാരറ്റ്, സവാള, ക്യാപ്സിക്കം എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഇതിലേയ്ക്ക് കുറച്ചു ചുവന്ന മുളക് ചതച്ചതും, കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ആവശ്യത്തിന് മല്ലിയില ചേർത്ത് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് എടുക്കുക. ഇതൊരു എഗ്ഗ് ബുർജി പോലെയാക്കി എടുത്തതിനുശേഷം ചപ്പാത്തിയുടെ ഉള്ളിലേയ്ക്ക് ഇതൊന്ന് നിറച്ച് കൊടുത്ത് ഒന്ന് റോൾ ചെയ്ത് കട്ട് ചെയ്തെടുക്കാം. ഇതോടെ ചപ്പാത്തി റോള്‍ റെഡി.
Also read: ടേസ്റ്റി ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാറാക്കാം; റെസിപ്പി