ഡയറ്റില്‍ കോൺ അഥവാ ചോളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മഗ്നീഷ്യം, അയേണ്‍, സിങ്ക്, കോപ്പര്‍, ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ചോളം. ചോളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Image credits: Getty
പ്രമേഹം
ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
അമിത വണ്ണം
കലോറി കുറവും നാരുകള്‍ അടങ്ങിയതുമായ ചോളം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
പ്രതിരോധശേഷി
വിറ്റാമിന്‍ സി അടങ്ങിയ ചോളം രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
Image credits: Getty
ഹൃദയാരോഗ്യം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചോളം സഹായിക്കും.
Image credits: Getty
ദഹനം
നാരുകളാല്‍ സമ്പന്നമായ ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
കണ്ണുകളുടെ ആരോഗ്യം
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ചോളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
വിളർച്ച
ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി വിളർച്ചയുടെ തടയാം.