വണ്ണം കുറയ്ക്കാനും, ചര്‍മ്മം ഭംഗിയാക്കാനും ഡയറ്റിലുള്‍പ്പെടുത്താം ഇവ...

First Published | Oct 26, 2021, 9:35 PM IST

ഡയറ്റ് തന്നെയാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. നമ്മള്‍ എന്ത് കഴിക്കുന്നു എന്നതാണ് വലിയൊരു പരിധി വരെയും നമ്മളെ നിര്‍ണയിക്കുന്നത്. അത്തരത്തില്‍ പലവിധത്തില്‍ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഭക്ഷണമാണ് നട്ട്‌സ്. ഇത് ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

മിതമായ അളവില്‍ നട്ട്‌സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. വിശപ്പിനെ അടിച്ചമര്‍ത്താന്‍ കഴിവുള്ളത് കൊണ്ട് മറ്റ് ഭക്ഷണങ്ങള്‍ കുറവ് കഴിക്കുമെന്നതിനാലാണ് നട്ട്‌സ് വണ്ണം കുറയ്ക്കാന്‍ സഹായകമാകുന്നത്.
 

ചര്‍മ്മത്തെ മൃദുലവും ഭംഗിയുള്ളതുമാക്കി തീര്‍ക്കാന്‍ നട്ട്‌സ് പതിവായി കഴിക്കുന്നത് കൊ്ണ്ട് സാധിക്കും. ബദാം, വാള്‍നട്ട്‌സ്, പിസ്ത, അണ്ടിപ്പരിപ്പ് ഇങ്ങനെ ഏത് തരം നട്ട്‌സും ഇത്തരത്തില്‍ കഴിക്കാനായി തെരഞ്ഞെടുക്കാവുന്നതാണ്. 

Latest Videos


ഹൃദയാരോഗ്യത്തെ സൂക്ഷിക്കാന്‍ നട്ട്‌സ് സഹായകമാണ്. ഹൃദയത്തിന് പ്രയോജനപ്രദമാകുന്ന കൊഴുപ്പിനാല്‍ സമ്പന്നമാണ് നട്ട്‌സ്.
 

പ്രമേഹത്തിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ നട്ട്‌സ് സഹായകമാണ്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചുനിര്‍ത്തുന്നതിനാണ് നട്ട്‌സ് പ്രയോജനപ്പെടുന്നത്.
 

ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് നട്ട്‌സ്. ഇത് നമ്മുടെ ആകെ ആരോഗ്യത്തെ പലവിധത്തില്‍ സ്വാധീനിക്കുന്ന ഘടകമാണ്. ആദ്യമേ സൂചിപ്പിച്ചത് പോലെ ഹൃദയാരോഗ്യത്തിനാണ് ഏറെ പ്രയോജനപ്പെടുന്നത്. 

click me!