ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചിക്കൻ ബർഗർ. പുറത്ത് കടയിൽ നിന്നുമാണല്ലോ ചിക്കർ ബർഗർ പതിവായി കുട്ടികൾക്ക് വാങ്ങി നൽകാറുള്ളത്. എങ്കിൽ ഇനി മുതൽ ചിക്കൻ ബർഗർ കടയിൽ വാങ്ങുന്ന അതേ രുചിയിൽ തന്നെ വീട്ടിലും എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
വറുത്ത പച്ചക്കറികൾക്ക് :
ബർഗർ സജ്ജീകരിക്കുന്നതിന് :
ബർഗർ ബൺ
കാബേജ് ഇലകൾ അല്ലെങ്കിൽ ചീര ഇലകൾ
അരിഞ്ഞ ഉള്ളി 1 കപ്പ്
തക്കാളി അരിഞ്ഞത് 1 കപ്പ്
അരിഞ്ഞ വെള്ളരിക്ക 1 കപ്പ്
കുരുമുളക് 1 സ്പൂൺ
ചീസ് കഷ്ണങ്ങൾ 1/2 കപ്പ്
മയോന്നൈസ് അല്ലെങ്കിൽ തക്കാളി കെച്ചപ്പ് 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ ബർഗർ ഉണ്ടാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നല്ലപോലെ ഒന്ന് ചതച്ചെടുക്കുക. അതിനുശേഷം ഇതൊരു ബൗളിലേക്ക് ഇട്ടുകൊടുത്ത് ഇനി ബ്രെഡ് നാലെണ്ണം മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുത്ത് അതുകൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. ആവശ്യത്തിന് മയോണൈസും മിക്സഡ് ഹെർബ്സ് ചില്ലി ഫ്ലക്സും ചേർത്ത് കൊടുത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക.
ഇതിലേക്ക് ബ്രെഡ് പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം. ഇനി ചെറിയ ഉരുളകളാക്കി എടുത്ത് അതിനുള്ളിലായിട്ട് നിറയെ ചീസ് വച്ചു കൊടുത്തതിനു ശേഷം ഇതിനെ ചെറിയ ബോൾ ആക്കി അമർത്തി ഉരുട്ടിയെടുത്ത് വറുത്തെടുക്കാവുന്നതാണ്.
അടുത്തതായി ചെയ്യേണ്ടത് പച്ചക്കറികൾ എല്ലാം എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം. അതിനുശേഷം ബൺ ദോശ കല്ലിലിട്ട് നല്ലപോലെ ഒന്ന് ചൂടാക്കിയതിനുശേഷം അതിനുള്ളിൽ മയോണൈസ് ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് വേവിച്ച് വച്ചിട്ടുള്ള വെജിറ്റബിൾസും ചേർത്തു കൊടുക്കുക. അതിനുള്ളിൽ ആയിട്ട് തയ്യാറാക്കി വച്ചിട്ടുള്ള ഫ്രൈ കൂടി വച്ചുകൊടുത്ത് ബർഗർ തയ്യാറാക്കി എടുക്കാവുന്നതാണ്.