ഗോതമ്പ് പൊടി കൊണ്ടൊരു ബനാന കേക്ക് : റെസിപ്പി

By Web Team  |  First Published Nov 30, 2024, 8:45 AM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

 

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു കേക്ക് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ബനാന കേക്. 

വേണ്ട ചേരുവകൾ 

  • ഗോതമ്പ് പൊടി            1  കപ്പ് 
  • നേന്ത്രപ്പഴം ഒടച്ചത്       1  കപ്പ് 
  • തൈര്                               1 കപ്പ്‌ 
  • വെജിറ്റബിൾ ഓയിൽ  1/4 കപ്പ്‌ 
  • പൊടിച്ച പഞ്ചസാര      1 കപ്പ്‌ 
  • തിളപ്പിച്ചാറിയ പാൽ      1/4 കപ്പ്‌ 
  • ബാക്കിങ് സോഡാ         1/2 ടീസ്പൂൺ 
  • ബാക്കിങ് പൗഡർ          1  ടീസ്പൂൺ 
  • കോൺ ഫ്ലോർ                 1 ടേബിൾ സ്പൂൺ 
  • ട്യൂട്ടി ഫ്രൂട്ടി                      ആവിശ്യത്തിന് 
  • നട്സ്                                   ആവിശ്യത്തിന് 
  • വാനില എസ്സെൻസ്          1 ടീസ്പൂൺ 
  • ഉപ്പ്                                        ഒരു നുള്ള് 

തയ്യാറുക്കുന്ന വിധം 

ഒരു ബൗളിലേക്ക് ഒടച്ച പഴo ചേർക്കുക. ശേഷം ഇതിലേക്ക് പാൽ,തൈര്, പൊടിച്ച പഞ്ചസാര,വാനില എസ്സെൻസ്,ഓയിൽ എന്നിവ ചേർത്ത് നല്ലതു പോലെ മിക്സ്‌ ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് അരിച്ചു വച്ച ഗോതമ്പുപൊടിയും ബാക്കിങ് പൊടിയും സോഡാ പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത മിശ്രിതം ചേർത്തിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്യുക.ശേഷം ഒരു പിടി ട്യൂട്ടി ഫ്രൂട്ടിയും നട്സും ചേർത്ത് യോജിപ്പിച്ച് ബട്ടർ പേപ്പർ ഇട്ടു വച്ച കേക്ക് ട്ടിനില്ലേക്കു ഒഴിക്കുക. പിന്നീട് ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ കേക്ക് ട്ടിൻ ഇറക്കി അടച്ചു വച്ചിട്ട് 35-40 മിനുട്ട് ചെറു തീയില്ലിട്ടു ബേക്ക് ചെയ്യാം. രുചിയൂറും ബനാന കേക്ക് തയ്യാർ.

ഹെല്‍ത്തി ബീറ്റ്റൂട്ട് മില്ലറ്റ് മസാല ഉപ്പുമാവ് തയ്യാറാക്കാം; റെസിപ്പി

 

click me!