ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കൂ, ഗുണമിതാണ്
First Published | Feb 5, 2023, 3:51 PM ISTപലരുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് തെെര്. പോഷകഗുണമുള്ള പാലുൽപ്പന്നമാണ് തെെര്. അതിൽ പലതരം അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. എല്ലുകളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നതിനാൽ തൈര് കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. കൂടാതെ, നാഷനൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് തൈര് ഗ്യാസ്, വീക്കം, അസിഡിറ്റി എന്നിവ കുറയ്ക്കുന്നു. ഇത് സാധാരണയായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ ഉൾപ്പെടുത്തുന്നു.