'നരന്' 16 വയസ്, ചിത്രത്തിന്റെ ഓര്‍മകള്‍ ആഘോഷിച്ച് ആരാധകര്‍

First Published | Sep 3, 2021, 11:37 PM IST

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരൻ. ജോഷിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ ചിത്രമായ നരൻ തിയറ്ററുകളില്‍ ആളെക്കൂട്ടി.  പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്ന ചിത്രവുമാണ് നരൻ. നരൻ തിയറ്ററില്‍ റിലീസ് ചെയ്‍തിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുകയാണ്.

മോഹൻലാലിന്റെ നരൻ എന്ന ചിത്രം റിലീസ് ചെയ്‍തത് സെപ്‍തംബര്‍ മൂന്നിന് ആണ്. ജോഷിയുടെ സംവിധാനത്തില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

മോഹൻലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ആവോളം ഉപയോഗപ്പെടുത്തിയാണ് നരൻ ജോഷി സംവിധാനം ചെയ്‍തത്.
 


'മനോഹരമായ ഓര്‍മ്മകളുള്ള മറ്റൊരു ദിവസം. നരന്റെ 16 വര്‍ഷങ്ങള്‍' എന്നാണ് സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് കുറിച്ചിരിക്കുന്നത്.
 

ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹൻലാലിനെ നായകനാക്കി ജോഷിയുടെ സംവിധാനത്തില്‍ നരൻ നിര്‍മിച്ചത്.
 

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് രഞ്‍ജന്‍ പ്രമോദ് ആണ്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിയാണ്.സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചന്‍.

മോഹൻലാലിന് പുറമേ ഭാവന, ഇന്നസെന്റ്, ഭാവന, സിദ്ദിഖ്, മധു തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു. ഓരോ അഭിനേതാവിനും പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ചിത്രത്തില്‍.

നരൻ എന്ന മോഹൻലാല്‍ ചിത്രം വിതരണത്തിന് എത്തിച്ചത് സെൻട്രല്‍ പിക്ചേഴ്സ് ആയിരുന്നു. സെൻട്രല്‍ പിക്ചേഴ്സിന് ഏറെ ലാഭം നേടിക്കൊടുത്ത ചിത്രമായിരുന്നു നരൻ.
 

മോഹൻലാല്‍- ജോഷി കൂട്ടുകെട്ടിലെ ചിത്രങ്ങളില്‍ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറാൻ നരന് സാധിച്ചിരുന്നു. കാമ്പുള്ള കഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന കരുത്ത്.

വെറും അമാനുഷിക കഥാപാത്രമായി മാത്രം മോഹൻലാലിന്റെ കഥാപാത്രം മാറിയില്ല മറിച്ച് അഭിനയമുഹൂര്‍ത്തങ്ങളും ഒരുപാടുള്ളതായിരുന്നു.

Latest Videos

click me!