'പിറന്നാൾ ആഘോഷമാക്കിയ എല്ലാവർക്കും നന്ദി'; ചിത്രങ്ങൾ പങ്കുവെച്ച് മെർഷീന നീനു

By Web Team  |  First Published Dec 12, 2024, 10:39 PM IST

സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരം


മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു പാരിജാതം എന്ന സീരിയലിലെ അരുണയെന്നും സീമയെന്നും രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച രസ്ന. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബ ജീവിതം നയിക്കുകയാണ് അവര്‍. രസ്നയുടെ അനുജത്തിയാണ് സീരിയൽ താരമായ മെർഷീന എന്ന നീനു. മികച്ച പ്രകടനം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് മെർഷീന.

ഇപ്പോഴിതാ സഹപ്രവർത്തകർ നൽകിയ പിറന്നാൾ സന്തോഷത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നടി. 'എൻ്റെ ജന്മദിനം ഇത്രമാത്രം സവിശേഷമാക്കിയതിന് എൻ്റെ എല്ലാ സഹപ്രവർത്തകരോടും എനിക്ക് കുടുംബത്തെപ്പോലെ ആയിത്തീർന്നവർക്കും ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹൃദ്യമായ ഒരുപാട് ഓർമ്മകൾ എന്നെ ഓർമ്മിപ്പിച്ചതിന് മാത്രമല്ല, ദുബായിൽ നിന്ന് ഏറ്റവും രുചികരമായ കേക്ക് അയച്ചതിന് ഹരിതയ്ക്ക് പ്രത്യേക നന്ദി! ഓരോ നിമിഷവും കൂടുതൽ സവിശേഷമായി തോന്നാൻ നിങ്ങൾക്കെല്ലാവർക്കും ഒരു വഴിയുണ്ട്. നിങ്ങളിൽ ഓരോരുത്തരോടും ഞാൻ നന്ദിയും കടപ്പാടും ഉള്ളവളാണ്. എൻ്റെ ദിവസം വളരെയധികം സ്നേഹവും സന്തോഷവും കൊണ്ട് നിറച്ചതിന് നന്ദി' പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾക്കൊപ്പം നീനു കുറിച്ചു.

Latest Videos

നേരത്തെ അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ആദ്യ സിനിമ ചെയ്യുന്നത്. രാജസേനന്‍ സാറിന്‍റെ വൂണ്ട് എന്ന സിനിമയാണ് ചെയ്തത്. സ്‌കൂളിൽ നിന്നൊക്കെ ഭയങ്കര സപ്പോർട്ട് ആയിരുന്നു ആ സമയത്ത്. ഓർമ്മ വച്ച നാൾ മുതൽ അഭിനയത്തോട് താല്‍പര്യമുണ്ട്. എന്റെ ചേച്ചി ആ സമയത്ത് തന്നെ നടിയാണ്. സീരിയലുകൾ ഒകെ ചേച്ചി ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ആദ്യം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ഒരു പരസ്യത്തിന് വേണ്ടിയാണ്, താരം പറഞ്ഞിരുന്നു. ഇപ്പോൾ സീ കേരളത്തിലെ കുടുംബശ്രീ ശാരദ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

ALSO READ : ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; 'രുധിരം' നാളെ മുതൽ തിയറ്ററുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!