ലോകമെങ്ങും ആരാധകരുള്ള സംവിധായകനാണ് നോളനെങ്കിലും അമേരിക്കയിലെ ആഭ്യന്തര വിപണി കഴിഞ്ഞാല്‍ ചൈനീസ് മാര്‍ക്കറ്റിലേക്കാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കിയിരുന്നത്. ചൈനയിലെ തീയേറ്റര്‍ വ്യവസായത്തിന്‍റെ വലുപ്പവും നോളന്‍റെ മുന്‍ ചിത്രങ്ങള്‍ അവിടെനിന്നു നേടിയ വന്‍ വരുമാനവുമൊക്കെത്തന്നെ കാരണം. അതേതായാലും ചൈനീസ് റിലീസിനുള്ള കടമ്പകള്‍ തങ്ങള്‍ കടന്നെന്നും റിലീസിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചെന്നും നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
undefined
എന്നാല്‍ ടെനറ്റിന്‍റെ ചൈനീസ് റിലീസിനെക്കുറിച്ച് ഇപ്പോഴും ചില്ലറ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൊവിഡ് അനന്തരം തുറക്കുന്ന തീയേറ്ററുകള്‍ക്കായി ചൈനയിലെ നാഷണല്‍ ഫിലിം ബ്യൂറോ പുറത്തിറക്കിയിരിക്കുന്ന നിബന്ധനകളാണ് സംശയങ്ങള്‍ക്കു കാരണം. രണ്ട് മണിക്കൂറിലധികം സമയദൈര്‍ഘ്യമുള്ള സിനിമകള്‍ പാടില്ലെന്നാണ് ഫിലിം ബ്യൂറോ പറയുന്നത്. ടെനറ്റിന്‍റെ റണ്ണിംഗ് ടൈം 31 മിനിറ്റാണ്.
undefined
അതേസമയം രണ്ട് മണിക്കൂറിലധികം സമയദൈര്‍ഘ്യമുള്ള നിരവധി ചിത്രങ്ങള്‍ക്ക് ഇതേ അധികൃതര്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നുള്ളത് വാര്‍ണര്‍ ബ്രദേഴ്സിന്‍റെ ആശങ്ക തെല്ലു കുറയ്ക്കുന്നുണ്ട്.
undefined
ഈ മാസം 20നാണ് കൊവിഡ് പ്രതിസന്ധി താരതമ്യേന കുറഞ്ഞ പ്രദേശങ്ങളില്‍ തീയേറ്ററുകള്‍ തുറക്കാന്‍ ചൈന അനുമതി നല്‍കിയത്. രാജ്യത്ത് ആകെയുള്ളതില്‍ 44 ശതമാനം തീയേറ്ററുകള്‍ ഇപ്രകാരം തുറന്നിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പിലാക്കാന്‍ 30 ശതമാനം കാണികളെ മാത്രമേ ഹാളുകളില്‍ അനുവദിക്കുന്നുള്ളൂ. സ്ക്രീനിംഗുകളുടെ എണ്ണവും പകുതിയായി കുറച്ചിട്ടുണ്ട്.
undefined
നോളന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചൈനയില്‍ ഏറ്റവുമധികം കളക്ട് ചെയ്ത ചിത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ ആണ്. 122 മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. ഇന്‍സെപ്ഷന്‍ (68.4 മില്യണ്‍ ഡോളര്‍), ദി ഡാര്‍ക് നൈറ്റ് റൈസസ് (52.8 മില്യണ്‍ ഡോളര്‍), ഡങ്കേര്‍ക്ക് (51 മില്യണ്‍ ഡോളര്‍) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
undefined
ഓഗസ്റ്റ് 26 മുതലുള്ള ദിവസങ്ങളില്‍ യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, കൊറിയ, റഷ്യ അടക്കമുള്ള 70 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബര്‍ മൂന്ന് മുതലാണ് തെരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളിലെ റിലീസ്.
undefined