എല്ലാവരും പരിചയപ്പെട്ട് കഴിഞ്ഞ് രാത്രിയില്‍ സംസാരിക്കവേയാണ് മിഷേലും സജ്‍നയും ഫിറോസും മറ്റ് മത്സരാര്‍ഥികളെ കുറിച്ച് പറഞ്ഞത്.
undefined
ഭാഗ്യലക്ഷ്‍മിയെയും ഡിംപാലിനെയും ഫിറോസിനെയും എല്ലാവര്‍ക്കും പേടിയാണ് എന്ന് മിഷേല്‍ പറഞ്ഞു.
undefined
അത് നമ്മളോട് നടക്കില്ല എന്ന് പറഞ്ഞപ്പോള്‍ അങ്ങനെതന്നെയെന്ന് സജ്‍നയും ഫിറോസും പറഞ്ഞു.
undefined
ഇവിടെ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ലെന്ന് ഫിറോസ് പറഞ്ഞു.
undefined
തുടര്‍ന്നാണ് ഡിംപാല്‍ കള്ളം പറഞ്ഞുവെന്ന് വ്യക്തമാക്കി മിഷേല്‍ സംസാരത്തിന് തുടക്കമിട്ടത്.
undefined
മിഷേലിന് ഡിംപാലിനെ പരിചയമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു.
undefined
അടുത്ത പരിചയമില്ല എന്ന് വ്യക്തമാക്കി മിഷേല്‍ ഡിംപാല്‍ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാക്കാൻ തെളിവുകള്‍ നിരത്തുകയായിരുന്നു. സ്വന്തം കഥ പറയുമ്പോള്‍ ജൂലിയറ്റ് എന്ന സുഹൃത്തിനെ കുറിച്ച് ഡിംപാല്‍ പറഞ്ഞിരുന്നു. ജൂലിയറ്റ് എവിടെ ഉണ്ടോ അവിടെ ഡിംപാല്‍ ഉണ്ട്. ഡിംപാല്‍ എവിടെ ഉണ്ടോ അവിടെ ജൂലിയറ്റ് ഉണ്ട്. ഞങ്ങള്‍ സ്‍കൂള്‍ വിട്ട് പോകുന്ന വഴിക്ക് ഒരു ശവപ്പെട്ടി കടയുണ്ട്. എല്ലാ ദിവസവും സ്കൂള്‍ വിട്ട് പോകുമ്പോൾ ഈ കട ഞങ്ങള്‍ കാണുമായിരുന്നു. ഒരു ദിവസം ഇങ്ങനെ നടന്ന് പോകുമ്പോ ഇത് നിനക്കുള്ള പെട്ടിയാണ് എനിക്കുള്ള പെട്ടിയാണ് എന്നൊക്കെ പറഞ്ഞ് ചിരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങളുടെ ജീപ്പ് സ്റ്റാഡിലെത്തി. ജീപ്പില്‍ കയറിയിട്ടും ഞങ്ങള്‍ക്ക് ചിരി നിര്‍ത്താനായില്ല. അതില്‍ കയറിയ വേറൊരു ചേച്ചിക്ക് ഈ ചിരി അങ്ങോട്ട് ഇഷ്ടായിരുന്നില്ല. ആ ചേച്ചി പിറുപിറുക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ വീണ്ടും ചിരിച്ചു. അങ്ങനെ പോകുന്നതിനിടെ ജൂലിയറ്റിന് വയ്യാണ്ടായി. പെട്ടെന്ന് തലവേദനയാണെന്ന് പറഞ്ഞു. അവൾ ഛർദ്ദിച്ചപ്പോൾ എനിക്ക് വല്ലാണ്ട് പേടിയായി. ഹെയര്‍ ബാന്‍ഡ് വലിച്ചെറിയുന്ന. പാവാടയിലെ ബല്‍റ്റ് അഴിച്ച, മുടി പിടിച്ച് വലിക്കുന്ന ജൂലിയറ്റിനെയാണ് പിന്നെ ഞാന്‍ കണ്ടത്. അവസാനമായി അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന്. പിന്നെ അവള്‍ കണ്ണടച്ചു. എന്‍റെ മടിയില്‍ കിടന്നു പിന്നെ കണ്ണ് തുറന്നില്ല. ഞാന്‍ ആശുപത്രിയിൽ കൊണ്ട് പോയി. അനക്കമൊന്നും ഉണ്ടായില്ല. അവളുടെ കണ്ണില്‍ നിന്ന് കണ്ണീര് പോകുന്നത് എനിക്ക് കാണാന്‍ പറ്റി. അവള്‍ മരിച്ചെന്ന് അറിഞ്ഞു. 20 വര്‍ഷങ്ങള്‍ കഴിഞ്ഞ് ജൂലിയറ്റിന്റെ വീട്ടില്‍ പോയി. അവളുടെ യൂണിഫോം താൻ ഇട്ടു. അവളുടെ ജന്മദിനം ഞാൻ ടാറ്റൂ ചെയ്‍തുവെന്നും ഡിംപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ കളവാണെന്നും മനപൂര്‍വം പറയുകയാണ് ഡിംപാലെന്നുമായിരുന്നു മിഷേല്‍ പറഞ്ഞത്.
undefined
ഡിംപാല്‍ ബിഗ് ബോസില്‍ ദൃശ്യം കളിക്കുകയാണ്. ഇവിടെ വരുന്നതിനു മുമ്പായി ഡിംപാല്‍ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നു. അവളുടെ കയ്യില്‍ ഇപ്പോഴാണ് ടാറ്റൂവുണ്ടായത്. ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് അവള്‍ ആദ്യ ടാറ്റൂവെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മിഷേല്‍ പറഞ്ഞു.
undefined
ചെറിയൊരു കുട്ടി ധരിച്ച യൂണിഫോമാണ് ഡിംപാല്‍ ധരിച്ചത് എന്നാണ് പറയുന്നത്. ഡിംപാലിന് നീളമുണ്ട്. അപ്പോള്‍ ഡിംപാല്‍ പറഞ്ഞ യൂണിഫോം ജൂലിയറ്റ് എന്ന കുട്ടിയുടേതല്ല എന്നും മിഷേല്‍ വ്യക്തമാക്കി.ക്യാൻസര്‍ ബാധിച്ച കാര്യം താൻ ആരോടും പറയില്ല, ആരുടെ മുന്നിലും കരയില്ല, അങ്ങനെ കരഞ്ഞാല്‍ തീര്‍ന്നുവെന്നും പറഞ്ഞ ഡിംപാല്‍ ബിഗ് ബോസില്‍ കള്ളകണ്ണീരാണ് എന്ന മിഷേല്‍ പറഞ്ഞു. ക്യാൻസര്‍ ഉണ്ട് എന്നത് ശരിയാണെന്നും മിഷേല്‍ പറഞ്ഞു.
undefined