'ഏറ്റവും വലിയ തന്ത്രങ്ങളുമായി വന്നയാള്‍ തന്നെ പുറത്തേക്ക്': തമിഴ് ബിഗ് ബോസ് വാരാന്ത്യ എവിക്ഷനില്‍ ട്വിസ്റ്റ് !

By Web TeamFirst Published Oct 14, 2024, 4:24 PM IST
Highlights

തമിഴ് ബിഗ് ബോസ് സീസണ്‍ 8 ലെ ആദ്യ എവിക്ഷനില്‍ രവീന്ദര്‍ ചന്ദ്രശേഖരന്‍ പുറത്തായി. ആരോഗ്യപ്രശ്‌നങ്ങളും രഞ്ജിത്തുമായുള്ള പ്രാങ്ക് പരിപാടിയുമാണ് തിരിച്ചടിയായത്. 

ചെന്നൈ: വിജയ് സേതുപതി അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസ് സീസണ്‍ 8 ല്‍ നിന്നും ആദ്യ വാരാന്ത്യ എവിക്ഷന്‍ കഴിഞ്ഞ ദിവസം നടന്നു. ഷോയിലേക്ക് വലിയ തന്ത്രങ്ങളുമായി വന്ന നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍  ഈ സീസണിലെ ആദ്യ ആഴ്ചയില്‍ തന്നെ പുറത്തുപോയത്. മുന്‍ സീസണുകളുടെ  റിവ്യൂകള്‍ ചെയ്തിരുന്ന രവീന്ദര്‍ സോഷ്യല്‍ മീഡിയ താരമായിരുന്നു. ഫാറ്റ്മാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹം വലിയ തന്ത്രങ്ങളോടെയാണ് ഷോയില്‍ എത്തിയത് എന്ന് ആദ്യ എപ്പിസോഡില്‍ പറ‍ഞ്ഞിരുന്നു. 

എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാണ് രവീന്ദര്‍ ചന്ദ്രശേഖറിന് തിരിച്ചടിയായത് എന്നാണ് വിവരം. ഒപ്പം തന്നെ നടന്‍ രഞ്ജിത്തുമായി ചേര്‍ന്ന് നടത്തി പ്രാങ്ക് പരിപാടിയും രവീന്ദറിന് തിരിച്ചടിയായി എന്നാണ് വിവരം. അവസാനഘട്ടത്തില്‍ ജാക്വലിനും രവീന്ദറുമാണ് അവശേഷിച്ചത്. ഇതില്‍ രവീന്ദറിനെ അവതാരകന്‍ വിജയ് സേതുപതി പുറത്തേക്ക് വിളിക്കുകയായിരുന്നു. 

Latest Videos

അതേ സമയം പുറത്തുവന്നതിന് പിന്നാലെ രവീന്ദറിനോട് താങ്കളുടെ സ്റ്റെലില്‍ ബിഗ് ബോസ് തമിഴ് സീസണ്‍ 8 മത്സരാര്‍ത്ഥികളെ വിലയിരുത്താനും വിജയ് സേതുപതി ആവശ്യപ്പെട്ടു. അത് പ്രകാരം മത്സരാര്‍ത്ഥികളുടെ മുഖത്ത് നോക്കി അവരെ വിലയിരുത്തിയാണ്   രവീന്ദര്‍ ചന്ദ്രശേഖരന്‍ വേദി വിട്ടത്. 

ബിഗ് ബോസ് സീസണില്‍ വന്ന് തന്‍റെ തടി കുറഞ്ഞാല്‍ പത്ത് പവന്‍ മാല വിജയ് സേതുപതിക്ക് നല്‍കാമെന്ന് രവീന്ദര്‍ ആദ്യ എപ്പിസോഡില്‍ പറഞ്ഞിരുന്നു. രവീന്ദര്‍ തിരിച്ചുവന്നയുടന്‍ വിജയ് സേതുപതി തമാശയായി പറഞ്ഞത് എന്‍റെ പത്തുപവന്‍ മാല നഷ്ടപ്പെട്ടല്ലോ എന്നതാണ്. 

അതേ സമയം പതിനെട്ട് മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ആദ്യദിനം തന്നെ എലിമിനേഷന്‍ ഏര്‍പ്പെടുത്തി കാണികളെ തമിഴ് ബിഗ് ബോസ് ഞെട്ടിച്ചിരുന്നു. ഷോ തുടങ്ങി വെറും 24 മണിക്കൂറിൽ ആദ്യ എവിക്ഷൻ നടന്നു എന്നത് കാണികള്‍ക്കും വീട്ടിലെത്തിയവര്‍ക്കും ഷോക്കായിരുന്നു.  

മഹാരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ വിജയ് സേതുപതിയുടെ മകളായി വേഷമിട്ട സചനയാണ് ബി​ഗ് ബോസ് സീസൺ എട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു എലിമിനേഷൻ നടന്നത്. ഒപ്പൺ നോമിനേഷൻ ആയിരുന്നു. 

എന്നാല്‍ ഒന്നാം വാരം അവസാനിക്കാന്‍ ഇരിക്കുമ്പോള്‍ വന്‍ ട്വിസ്റ്റാണ് സംഭവിച്ചത്. വൈൽഡ് കാർഡ് മത്സരാർത്ഥിയായി സചന നമിദാസ് വീണ്ടും വീട്ടിലേക്ക് നാടകീയ രംഗപ്രവേശനം നടത്തി. 

'ആവേശം' വേണ്ടെന്ന് പറഞ്ഞ ബാലയ്യ, അച്ഛന്‍റെ വഴിയിലൂടെയോ?; പുതിയ റോളിന്‍റെ വിശേഷം ഇങ്ങനെ !

തമിഴ് ബിഗ് ബോസില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; പുറത്തായ 'വിജയ് സേതുപതിയുടെ മകള്‍' തിരുമ്പി വന്താച്ച് !
 

click me!