ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടി
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇരുവരെയും അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകര്‍ ചുരുക്കമായിരിക്കും. തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യുട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുണ്ട് ബിന്നി. പല മേക്കോവറുകളും വേഷങ്ങളിലും നടി എത്താറുമുണ്ട്. ഇപ്പോഴിതാ പഴയകാല സാരിയ്ക്ക് സമാനമായ ഡിസൈനിലെ ഒരു സാരിയുമായി എത്തിയിരിക്കുകയാണ് ബിന്നി. ഗെറ്റ് സ്റ്റൈൽ വിത്ത് വസ്ത്ര തയ്യാറാക്കിയ സാരിയാണ് ബിന്നി ധരിച്ചിരിക്കുന്നത്. ഇത് ഉടുത്തുകൊണ്ടുള്ള ഫോട്ടോഷൂട്ട് ആണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണേട്ടൻ എവിടെയാ എന്നാണ് ചിത്രങ്ങൾക്ക് താഴെ ഒരാൾ ചോദിച്ചത്. നോക്കി നില്‍ക്കുവാ, ഇങ്ങു വരട്ടെ വച്ചിട്ടുണ്ട് ഞാൻ, എന്ന മറുപടിയാണ് ബിന്നി നൽകിയിരിക്കുന്നത്.
undefined
400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീതാ ഗോവിന്ദം. അഭിനേത്രിയാകും മുമ്പ് ഡോക്ടറായിരുന്നു ബിന്നി. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ സീരിയലിലെത്തുന്നത്. ജോലി ഉപേക്ഷിച്ചാണ് നടിയാകാന്‍ തീരുമാനിക്കുന്നത്. ബിന്നി എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു. പഠിക്കുന്നതിനിടെയാണ് ബിന്നിയെ തേടി സിനിമയെത്തുന്നത്. മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ ആയിരുന്നു ബിന്നിയുടെ ആദ്യ സിനിമ.
ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്‍റെ മനൈവികൾ' തിയറ്ററുകളിലേക്ക്