Bigg Boss: 'കലാപഭൂമി'യായ ബിഗ് ബോസ് സാമ്രാജ്യത്തിന് 'കളറടിച്ച്' ബ്ലെസ്ലി

First Published Jun 2, 2022, 12:35 PM IST


ഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ സേച്ഛാധിപതിയായ രാജാവായി റിയാസ് സലീമിനെ ബിഗ് ബോസ് വാഴിച്ചതിന് പിന്നാലെ രാജ്യത്ത് മോഷണവും അതിനെ തുടര്‍ന്ന് പരസ്പരം വെല്ലുവിളികളും അക്രമവും അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡോ.റോബിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് തിരികെ വിളിച്ചു. ഡോ.റോബിന്‍ വീട്ടില്‍ നിന്ന് പുറത്തായെന്ന വിശ്വാസത്തിലായിരുന്നു മറ്റ് മത്സരാര്‍ത്ഥികളും കാണികളും. ഡോ.റോബിന്‍റെ പിന്മാറ്റത്തോടെ ബിഗ് ബോസ് വീട് ശ്മശാനമൂകമായി. ഡോ.റോബിന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹം പോയതിന്‍റെ സങ്കടത്തിലായിരുന്നെങ്കില്‍ റോബിന്‍റെ ഏറ്റവും വലിയ ഏതിരാളിയായിരുന്ന ജാസ്മിന്‍ എം മൂസ താന്‍ കാരണമാണ് റോബിന് പുറത്ത് പോകേണ്ടിവന്നതെന്ന കുറ്റബോധത്തിലായിരുന്നു. ബിഗ് ബോസ് ടാസ്ക് പോലും ഉപേക്ഷിച്ച മത്സരാര്‍ത്ഥികള്‍ പല സ്ഥലങ്ങളിലായി ചടഞ്ഞ് കൂടി. ഇതിനിടെ ബിഗ് ബോസിന്‍റെ നിയമാവലികളിലെ പഴുതുകള്‍ കണ്ടെത്തുന്ന ബ്ലെസ്ലി, സാമ്രാജ്യ ടാസ്കിലെ പിഴവികള്‍ കണ്ടെത്തുകയും ചെങ്കോല്‍ കൈക്കലാക്കുകയും ചെയ്ത ശേഷം ബിഗ് ബോസ് സാമ്രാജ്യത്തിലെ മഹാരാജാവായി സ്വയം പ്രഖ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന ബിഗ് ബോസ് വീടിന് വീണ്ടും ജീവന്‍ വച്ചു. ബിഗ് ബോസിന്‍റെ കൈയില്‍ നിന്ന് പോലും വഴുതിപോയ ടാസ്ക് ബ്ലെസ്ലിയിലൂടെ ബിഗ് ബോസ് തിരിച്ച് പിടിക്കുന്ന കാഴ്ച കൂടിയായിരുന്നു ഇന്നലെ. 

ടാസ്ക് ബസറോട് കൂടിയാണ് ഇന്നലത്തെ ബിഗ് ബോസ് ഷോയുടെ 67 -ാം എപ്പിസോഡ് ആരംഭിച്ചത്. രാജാവ് കുറച്ച് സാഡാണെന്നും അതിനാല്‍ മന്ത്രി കുറച്ച് നേരം പുറത്ത് പോയി നില്‍ക്കാമോയെന്നും രാജ്ഞിയായ ധന്യ, മന്ത്രിയായ ജാസ്മിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജാസ്മിന്‍ ഗാര്‍ഡനേരിയയിലേക്ക് പോയി.

ഈ സമയം ഡോ.റോബിന്‍ ആ ദേഷ്യത്തിന് തള്ളിയതാണെന്നും അപ്പോള്‍ അറിയാതെ കൈ റിയാസിന്‍റെ മുഖത്ത് കൊണ്ടതാണെന്നും ധന്യ, റിയാസിനോട് പറഞ്ഞു. മാത്രമല്ല അത് മനപൂര്‍വ്വമായിരുന്നില്ലെന്നും താന്‍ തൊട്ടടുത്ത് നിന്ന് അത് കണ്ടെതാണെന്നും ധന്യ വ്യക്തമാക്കി. ധന്യയുടെ വാക്കുകള്‍ റിയാസ് തലകുലുക്കി സമ്മതിക്കുകയും ചെയ്തു. 

Latest Videos


ധന്യയുടെ ഈ വെളിപ്പെടുത്തലോടെ റോബിന്‍ ബിഗ് ബോസ് വീടിന് പുറത്ത് പോകാന്‍ സാധ്യതയില്ലെന്ന തോന്നല്‍ കാണികളിലും ഉണ്ടാക്കി. ബോധപൂര്‍വ്വമല്ലാത്ത പ്രവര്‍‌ത്തിയായിരുന്നു റോബിന്‍റെതെന്ന് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് റോബിന്‍ പുറത്ത് പോകാനുള്ള സാധ്യത കുറഞ്ഞു. 

ഇതിനിടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ജാസ്മിന്‍ എം മൂസ , 'ഡോ.റോബിന്‍ രാധാകൃഷ്ണന്‍' എന്ന വ്യക്തിയോട് എനിക്കൊരു ദേഷ്യവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ റോബിന്‍ ഷോയിലെ പല മത്സരാര്‍ത്ഥികളെയും വ്യക്തിപരമായി ഹരാസ് ചെയ്തുകയും മാനസീകമായി തളര്‍ത്തുകയും ചെയ്തിരുന്ന പല സംഭവങ്ങളും ഉണ്ടായിരുന്നെന്നും പറഞ്ഞു.

മാത്രമല്ല, റോബിന്‍ പുറത്ത് പോകാന്‍ ഇടയായ സംഭവത്തില്‍ താനും തുല്യ കുറ്റക്കാരിയാണെന്നും അതിനാല്‍ താനും റോബിനോടൊപ്പം പുറത്ത് പോകേണ്ടയിരുന്നെന്നും ജാസ്മിന്‍ ഏറ്റു പറഞ്ഞു. റോബിന്‍ ചിലപ്പോള്‍ വൈല്‍ കാര്‍ഡ് എന്‍ട്രിയായി തിരിച്ചെത്താമെന്നും അങ്ങനെ വരട്ടെയെന്ന് ആഗ്രഹിക്കുന്നെന്നും അടുത്ത തവണ താനും പുറത്ത് പോകുമെന്നും പെട്ടെന്ന് തന്നെ റോബിനടുത്തെത്തുമെന്നും ജാസ്മിന്‍ ക്യാമറെ നോക്കി പറഞ്ഞു. ഈ സമയമത്രയും റോബിന്‍ പുറത്ത് പോയതില്‍ സങ്കടപ്പെട്ട് കണ്ണീര്‍വാര്‍ത്ത് നടക്കുന്നുണ്ടായിരുന്നു. 

ഇതിനിടെ ചെങ്കോല്‍ കരസ്ഥമാക്കിയ മുഹമ്മദ് ഡിലിജന്‍റ് ബ്ലെസ്ലി, സിംഹാസനത്തില്‍ കയറി ഇരിപ്പുറപ്പിച്ചു. തുടര്‍ന്ന് ദില്‍ഷയേയും ധന്യയേയും തന്‍റെ ഇരുവശങ്ങിലും ഇരിക്കാനായി കൈ കൊണ്ട് ആംഗ്യം കാണിച്ചു. തുടര്‍ന്ന് കൈയിലിരിക്കുന്ന ചെങ്കോല്‍ കാണിച്ച് ' ഇതാണ് രാജാവിന് പരമ്പരാഗതമായി കൈമാറിവന്ന സവിശേഷ അധികാരത്തിന്‍റെ ചെങ്കോല്‍..രാജ്ഞിമാര്‍ രണ്ട് പേരും ഇവിടിരിക്കൂ. രണ്ട് കട്ടന്‍ ചായ തരൂ പ്ലീസ്.'

രാജ കൊട്ടാരം കളറായെന്ന് ആദ്യം തിരിച്ചറിഞ്ഞ രാജ്ഞി ദില്‍ഷ, പുതിയ രാജാവിനെ തിരുത്തി. 'രാജ്ഞിമാര്‍ക്കും എനിക്കൂം. മൂന്ന് കട്ടന്‍ ചായ ' ബ്ലെസ്ലി സ്വയം രാജാവായി. ഇതിനിടെ കൊട്ടാരത്തിലെ മറ്റുള്ളവരുടെ സ്ഥാനങ്ങള്‍ പുതിയ രാജാവിന് മാറ്റേണ്ടതുണ്ടോയെന്ന് ധന്യ രാജ്ഞി ബ്ലെസ്ലി രാജാവിനോട് ചോദിച്ചു. ഓരോ കട്ടന്‍ ചായ കുടിച്ചിട്ട് തീരുമാനിക്കാം. ബ്ലെസ്ലി വളരെ സീരിയസായി. 

ഇതിനിടെ വിനയ് എതിര്‍പ്പുമായി രംഗത്തെത്തി. ചെങ്കോല്‍ കൈയിലുള്ളത് കൊണ്ട് ആര്‍ക്കും രാജാവാകാന്‍ കഴിയില്ലെന്ന് തര്‍ക്കമുന്നയിച്ചു. എന്നാല്‍, ബിഗ് ബോസ് ടാസ്ക് ലെറ്റര്‍ ക്യാപ്റ്റന് വായിച്ച് നോക്കാമെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ധന്യ ബ്ലെസ്ലി രാജാവിനെ പിന്തുണച്ച് രംഗത്തെത്തി. തിരിനിടെ റോണ്‍സണ്‍ കൊണ്ടുവന്ന രാജവസ്ത്രം ദില്‍ഷ ഏറ്റുവാങ്ങുകയും ബ്ലെസ്ലി രാജനെ ഉടുപ്പിക്കുകയും ചെയ്തു. 

അതിനിടെ അടുക്കളയില്‍ റോണ്‍സണും വിനയും കുശുകുശുപ്പ് ആരംഭിച്ചിരുന്നു. വിനയ്‍യെ ബ്ലെസ്ലിക്ക് നേരെ തിരിച്ച് വിടുകയായിരുന്നു റോണ്‍സണിന്‍റെ ലക്ഷ്യം. ഇനിയിപ്പോ പ്രതികാരം കാണേണ്ടിവരുമോയെന്ന റോണ്‍സണിന്‍റെ ചോദ്യത്തിന് 'ഓന്‍റെ ഊപ്പാട് ഞാനിങ്ങെടുക്കും' വിനയ്‍യുടെ മറുപടി വളരെ പെട്ടെന്നായിരുന്നു. 

രാജാവ് വേറെ പള്ളി വേറെ പള്ളിക്കുടം വേറെ പ്രതികരിച്ചാല്‍ അവന്‍റെ ക്ട്താപ്പ് ഞാന്‍ വലിക്കും. വാക്കുകള്‍ കൊണ്ട് വിനയ് അക്രമകാരിയായി. അതിനിടെ അതുവഴി പോവുകയായിരുന്ന മന്ത്രി ജാസ്മിനെ ബ്ലെസ്ലി രാജാവ് വിളിച്ച് വരുത്തി മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതായും പുതിയ രാജസന്നിധിയില്‍ ജാസ്മിന്‍ കൊട്ടാരം നര്‍ത്തകിയും വിദുഷകയുമാണെന്ന് അറിയിച്ചു. 

ജാസ്മിന്‍ ബിഗ് ബോസ് റൂള്‍ ബുക്കില്‍ നിര്‍ദ്ദേശമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഈ ആഴ്ചയിലെ ക്യാപ്റ്റനായ സൂരജ് ഉണ്ടെന്ന് ഉത്തരം നല്‍കി. എന്നാല്‍ അതില്‍ വിശ്വാസം വരാത്ത ജാസ്മിന്‍ റൂള്‍ ബുക്ക് എടുത്ത് വായന തുടങ്ങി. ഒന്ന് രണ്ട് മൂന്ന്.. ബിഗ് ബോസ് റൂള്‍ ബുക്ക് പല ആവര്‍ത്തി വാക്കുകളെടുത്ത് എടുത്ത് ജാസ്മിന്‍ വായിച്ചു. ഇതിനിടെ മാന്ത്രിക ലോക്കറ്റ് താന്‍ സൗജന്യമായി ദാനം ചെയ്തെന്നും രാജാവിനെ തല്ലികൊന്നാണ് താന്‍ ചെങ്കോല്‍ കരസ്ഥമാക്കിയതെന്നും ബ്ലെസ്ലി രാജാവ് പ്രഖ്യാപിച്ചു.

ഈ സമയമത്രയും മുന്‍ രാജാവായിരുന്ന റിയാസ് സെറ്റിയിലിരുന്ന് ജാസ്മിന്‍ റൂള്‍ ബുക്ക് വായിക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. ഇതിനിടെ കണ്‍ഫെഷന്‍ റൂമില്‍ വച്ച് റോബിന്‍ തന്‍റെ കൈവശമുള്ള മന്ത്രിക ലോക്കറ്റ് കണ്‍ഫെഷന്‍ റൂമിന്‍റെ മേശപ്പുറത്ത് വച്ചു. അതിനിടെ മുന്‍ രാജാവ് കൂടി വിരമിച്ചെന്നും അതിനാല്‍ തന്‍റെ ബാഗ് പാക്ക് ചെയ്യുകയാണെന്നും ബിഗ് ബോസിനോട് പറഞ്ഞു. ഇതിനിടെ ദില്‍ഷ വീട് മൊത്തം റോബിന്‍ മോഷ്ടിച്ചെടുത്ത മാന്ത്രിക ലോക്കറ്റ് തപ്പി നടക്കുകയായിരുന്നു. 

തന്‍റെ ആശങ്കമാറ്റാനായി ജാസ്മിന്‍ വീണ്ടും ക്യമറയ്ക്ക് മുന്നിലെത്തി. മാന്ത്രിക ലോക്കറ്റ് മാത്രമാണ് എടുക്കാന്‍ പറഞ്ഞതെന്നും ചെങ്കോല്‍ എടുത്തത് കൊണ്ട് രാജാവാകില്ലെന്നും പറയുന്നതിനിടെ അഖിലും വിനയ് മാധവും ബ്ലെസ്ലി രാജാവിനെതിരെ രംഗത്തെത്തി. ബ്ലെസ്ലി പകുതി രാജാവാണെന്നും നിനക്ക് നൃത്തം വേണോയെന്നും ചോദിച്ച് ജാസ്മിന്‍ സംഘര്‍ഷത്തിന് ശ്രമം തുടങ്ങി. 

അഖിലും ജാസ്മിനൊപ്പം ചേര്‍ന്നതോടെ ബ്ലെസ്ലിക്കെതിരെ വിനയ്‍യും രംഗത്തെത്തി. സംഗതി താമശയാണെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ സീരിയസായിരുന്നോയെന്നും അഖില്‍ ഇതിനിടെ ചോദിക്കുന്നുണ്ടായിരുന്നു. ഇതിനിടെ നിനക്ക് ഞാന്‍ ഡപ്പാം കൂത്ത് കാണിച്ച് തരാടാന്ന് പറഞ്ഞ് ബ്ലെസ്ലിക്ക് മുന്നില്‍ നിന്ന് ജാസ്മിന്‍ പ്രത്യേക ആക്ഷന്‍ കാണിച്ചു. 

അഖില്‍, വിനയ്‍, ജാസ്മിന്‍ എന്നിവര്‍ പ്രകോപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ നിശബ്ദമായിരുന്ന ബ്ലെസ്ലി രാജാവ് തന്നെ ഇനി സിംഹാനത്തില്‍ നിന്നും മാറ്റണമെങ്കില്‍ ശാരീരികമായി ഉപദ്രവിക്കണമെന്ന് പ്രഖ്യാപിച്ചു. ബിഗ് ബോസിന്‍റെ നിയമാവലികള്‍ മനസിലാക്കാത്ത അഖില്‍, രാജാവ് എപ്പോഴും റിയാസ് തന്നെയാണെന്നും അങ്ങനെ അല്ലാതാവണമെങ്കില്‍ ഗാര്‍ഡനേരിയയില്‍ വച്ച് റിയാസുമായി നീ യുദ്ധം ചെയ്യണമെന്നുമുള്ള തന്‍റെ സ്വന്തം നിയമം പ്രഖ്യാപിച്ചു. 

വീട്ടിനുള്ളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ റോണ്‍സണിന്‍റെ നെഞ്ചത്ത് കിടന്ന് കരയുന്ന റിയാസിനെയും കാണാമായിരുന്നു. ഇതി താന്‍ രാജാവല്ലെങ്കിലും ശരി മുന്‍ രാജാവിനെ താന്‍ സിംഹാസനത്തിലിരുത്തില്ലെന്ന് ബ്ലെസ്ലി രാജാവ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.  അതിനിടെ ബ്ലെസ്ലിക്കാണ് സിംഹാസനം ഏറ്റവും അനുയോജ്യമെന്നും ബ്ലെസ്ലി രാജാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കേണ്ട ആവശ്യമില്ലെന്നും ദില്‍ഷ രാജ്ഞ പ്രഖ്യാപിച്ചു. 

ഇതിനിടെ ബ്ലെസ്ലി പ്രകോപിപ്പിക്കാന്‍ നിന്നെകൊണ്ട് മറ്റാര്‍ക്കും ഉപകാരമില്ലെന്നും അതിനാല്‍ അവിടെ തന്നെ ഇരുന്നാല്‍ മതിയെന്നും ജാസ്മിന്‍ പറഞ്ഞു. ഇതിന് മറുപടിയായി റോബിന്‍ പോയതോടെ ജാസ്മിന് വീട്ടില്‍ ഇനി ഒരു റോളുമില്ലെന്നും ഇറങ്ങി പോകാനും ബ്ലെസ്ലി രാജന്‍ ഉത്തരവിട്ടു. ജാസ്മിന്‍ നോക്ക്ഔട്ട് ആയെന്ന് ദില്‍ഷ രാജ്ഞിയും ഏറ്റുപറഞ്ഞു.

റോബിന്‍ പുറത്ത് പോയതോടെ ദില്‍ഷയാണ് യഥാര്‍ത്ഥത്തില്‍ നോക്ക് ഔട്ട് ആയതെന്ന് ജാസ്മിന്‍ തിരിച്ചടിച്ചു. റോബിന്‍ തന്‍റെ നല്ലൊരു ഫ്രണ്ട് ആണെന്നും അതിനാല്‍ അയാള്‍ പുറത്ത് പോയതില്‍ തനിക്ക് സങ്കടമുണ്ടെന്നും ദില്‍ഷ വ്യക്തമാക്കി. ഇനി താന്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ദില്‍ഷ അവകാശപ്പെട്ടു.

ഇതോടെ ബ്ലെസ്ലിക്ക് നേരെയുള്ള അക്രമണം മതിയാക്കിയ ജാസ്മിന്‍, ദില്‍ഷയ്ക്കെതിരെ മറ്റ് മത്സാര്‍ത്ഥികള്‍ക്കിടയില്‍ ഒരു അഭിപ്രായ രൂപികരണത്തിനുള്ള ശ്രമം ആരംഭിച്ചു. നിമിഷയും അപര്‍ണയും പോയപ്പോള്‍ പെങ്ങളാണ് എന്ന്  പറഞ്ഞ ദില്‍ഷ, റോബിന്‍ പോയതിന് തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്ന് അഖിലിനോട് പരാതിപ്പെട്ടു. എന്നാല്‍, ജാസ്മിന് മറുപടി പറയാന്‍ അഖില്‍ തയ്യാറായില്ല.

അഖിലും വിനയ്‍യും വീണ്ടും ബ്ലെസ്ലി രാജാവിനെ ചോദ്യം ചെയ്തു. എന്നാല്‍ ചെങ്കോല്‍ അധികാരത്തിന്‍റെ ചിഹ്നമാണെന്നും അല്ലാതെ അവിയല്‍ ഇളക്കാനുള്ളതല്ലെന്നും ബ്ലെസ്ലി രാജാവ് പ്രഖ്യാപിച്ചു. ഇതിനിടെ ബ്ലെസ്ലി രാജാവാണെന്ന് ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നാല്‍ തങ്ങള്‍ അംഗീകരിക്കാമെന്നും അഖില്‍ അറിയിച്ചു. 

ചെങ്കോലാണ് അധികാരത്തിന്‍റെ ചിഹ്നമെന്നും അത് കൈയിലുള്ളവരാണ് രാജാവെന്നും രണ്ട് ദിവസം ബിഗ് ബോസ് വീട്ടിലെ രാജാവായി റിയാസിനെ നിറുത്തുകയെന്നത് ഏന്ത് ഗെയിമാണെന്നും ബ്ലെസ്ലി രാജന്‍ തിരിച്ചടിച്ചു. ബുദ്ധി ഉപയോഗിച്ച് വേണമെങ്കില്‍ ചെങ്കോല്‍ കൈക്കലാക്കണമായിരുന്നെന്നും ബ്ലെസ്ലി പറഞ്ഞു. 

ബ്ലെസ്ലി രാജന്‍റെ വാക്കുകള്‍ അഖിലിനെ പ്രകോപിപ്പിച്ചു. തങ്ങളുടെ ബുദ്ധി അളക്കാന്‍ മാത്രം ബ്ലെസ്ലി വളര്‍ന്നിട്ടില്ലെന്നും അഖില്‍ പ്രകോപിതനായി. ഇതിനിടെ ജാസ്മിന്‍ ബ്ലെസ്ലിയില്‍ നിന്നും ചെങ്കോല്‍ കൈക്കലാക്കാനുള്ള ശ്രമം നടത്തി. അതിനിടെ ജാസ്മിന്‍ ബ്ലെസ്ലിയുടെ കാലില്‍ ചവിട്ടുകയും ചെയ്തു. ഇതിനിടെ ജാസ്മിന്‍ തന്നെ ഫിസിക്കലി അസോള്‍ട്ട് ചെയ്തെന്ന് ബ്ലെസ്ലി പരാജയപ്പെട്ടു.

പ്രശ്നം സങ്കീര്‍ണ്ണമായപ്പോള്‍ റോണ്‍സണും വിനയും അഖിലിന്‍റെ കൈയില്‍ നിന്ന് ചെങ്കോല്‍ പിടിച്ച് പറിക്കാന്‍ ശ്രമിച്ചു. അതിന് കഴിയാതായതോടെ സിംഹാസനത്തോടെ പൊക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍, ബ്ലെസ്ലി രാജനോടൊപ്പം നിന്ന ധന്യ രാജ്ഞിയും, ദില്‍ഷ രാജ്ഞിയും ക്ഷുദ്ര ശക്തികളില്‍ നിന്ന് രാജാവിനെയും ചെങ്കോലിനെയും സംരക്ഷിച്ചു. 

ചെങ്കോല്‍ കൈക്കലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ജാസ്മിന്‍, ബ്ലെസ്ലി രാജനെ പ്രകോപിതനാക്കാനായി who let the dogs out എന്ന പാട്ട് പാടി അതുവഴി കറങ്ങി നടപ്പ് തുടര്‍ന്നു. ഈ സമയമെക്കെ ജാസ്മിനെ നോക്കി ബ്ലെസ്ലി കുരച്ചുകൊണ്ടിരുന്നു. ഇതിനിടെ ബ്ലെസ്ലിയുടെ അധികാരത്തില്‍ ദില്‍ഷ. ധന്യയോട് സംശയം ഉന്നയിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ദില്‍ഷ, ബ്ലെസ്ലിയോട് നീ ശരിക്കും രാജാവാണോടാ എന്ന ചോദിച്ചു.'

അങ്ങനെ അല്ലെങ്കിലും ഞാന്‍, സിംഹാസനത്തിലിരിക്കുമെന്ന ഉറച്ച മറുപടിയായിരുന്നു ബ്ലെസ്ലി നല്‍കിയത്. എന്നാല്‍, തങ്ങള്‍ തങ്ങളുടെ യഥാര്‍ത്ഥ രാജാവിനെ സംരക്ഷിക്കേണ്ടവരാണെന്ന് ധന്യ പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ രണ്ട് ചായ ഇട്ടോണ്ട് വരാനായിരുന്നു ബ്ലെസ്ലി രാജന്‍റെ കല്പന. ഇതിനിടെ നമ്മുടെ രാജാവ് ഇമോഷണലി ബ്രേക്ക് ഡൗണാണെന്ന് ധന്യ ആത്മഗതം കൊണ്ടു. 

ഇതിനിടെ കിരീടം അടിച്ച് മാറ്റിയ വിനയ് , ചെങ്കോല്‍ തന്നാല്‍ ഞാനും രാജാവാകാമെന്ന് യാചിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞ് ആലോചിക്കാമെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. കൂടെ വിനയ്യോട് പോയി ചായ അടിക്കാനും രാജാവ് കല്‍പിച്ചു. സ്നേഹത്തോടെയാണെങ്കില്‍ ചായ അല്ല ചാരായം കാച്ചിത്തരുമെന്നായി വിനയ് മാധവ്.

ഇതിനിടെ അഖിലിന്‍റെ സഹായത്തോടെ ചെങ്കോല്‍ മോഷണത്തിന് വിനയ് ശ്രമിച്ചെങ്കിലും എനിക്ക് വീട്ടില്‍ പോകണമെന്നും ഞാനീ പരിപാടിക്കില്ലെന്ന് അഖില്‍ അറിയിച്ചു. അതിനിടെ ബ്ലെസ്ലിയുടെ നീക്കം ശരിയാണെന്നും അതിനാല്‍ ബ്ലെസ്ലിയെ ഒഴിവാക്കി റോണ്‍സണെ രാജാവാക്കണമെന്നും അതിനായി ജാസ്മിന്‍ ചെങ്കോലെടുത്ത് റോണ്‍സണ് കൊടുക്കാനും റിയാസ് ആവശ്യപ്പെട്ടു. റോണ്‍സണ് വേണെമെങ്കില്‍ അവന്‍ പോയി എടുക്കട്ടെയെന്നായിരുന്നു ജാസ്മിന്‍റെ മറുപടി. 

നിന്നോട് എടുത്ത് കൊടുക്കാനല്ല പറഞ്ഞതെന്ന് റിയാസ് താന്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞു. ബ്ലെസ്ലി, തന്നെ കൊട്ടാരം നര്‍ത്തകിയാക്കിയതിലുള്ള പക ജാസ്മിന്‍ ഇതിനിടെ മറച്ച് വച്ചില്ല. അതോടൊപ്പം ഗെയിം ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കില്‍ അവന്‍റെ പട്ടിയായി നില്‍ക്കാന്‍ കഴിയില്ലെന്ന് റിയാസും അറിയിച്ചു. ജാസ്മിനും റിയാസിനും ബിഗ് ബോസ് വീട്ടില്‍ സവിശേഷം അധികാരമുള്ളത് പോലെയായിരുന്നു സംസാരം. ടാസ്കിന്‍റെ ഭാഗമായിട്ടാണെങ്കില്‍ പോലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ ഇരുവരും തയ്യാറല്ലെന്ന് ഇതിന് മുമ്പും നിരവധി തവണ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ റോണ്‍സണ്‍, മാന്ത്രിക ലോക്കറ്റ് ധന്യയുടെ കൈയിലാണെന്ന് അറിയിച്ചു. ഇതോടെ ജാസ്മിനും റിയാസും ഈ സംശയം തങ്ങള്‍ക്കുമുണ്ടെന്ന് പങ്കുവച്ചു. റോബിന്‍ ഷോയുടെ പുറത്ത് പോയെന്ന് ഇതിനിടെ റിയാസ് ജാസ്മിനോട് പറയുന്നുണ്ടായിരുന്നു. ഇതിനിടെ ദില്‍ഷയ്ക്കും റോബിനും ബ്ലെസ്ലിക്കും എതിരെ ജാസ്മിന്‍ റിയാസിനോട് പരാതിപ്പെട്ടു കൊണ്ടിരുന്നു. തന്നെയും തന്‍റെ കുടുംബത്തെയും റോബിന്‍ പരസ്യമായി അപമാനിച്ചെന്നും ജാസ്മിന്‍ ഇതിനിടെ പറയുന്നുണ്ടായിരുന്നു. 

ഇതിനിടെ വീക്കിലി ടാസ്ക് അവസാനിച്ചതായി ബിഗ് ബോസ് അറിയിച്ചു. രാജാവിനെ കുറിച്ച് ബിഗ് ബോസ് ഒന്നും പറയാത്തതിനാല്‍ രാജാവ് ബ്ലെസ്ലി തന്നെയാണെന്ന് ധന്യയും ദില്‍ഷയും പ്രഖ്യാപിച്ചു. ടാസ്ക് കഴിഞ്ഞ ശേഷവും ബ്ലെസ്ലിയെ ചൊറിയാനായി ജാസ്മിന്‍ നൃത്തം ചെയ്യട്ടേയെന്ന് ചോദിച്ച് പുറകേ കൂടി. എന്നാല്‍ ചെയ്യാന്‍ ബ്ലെസ്ലി ആവശ്യപ്പെട്ടപ്പോഴൊക്കെ പറ്റില്ലെന്ന മറുപടിയായിരുന്നു ജാസ്മിന്‍ നല്‍കിയത്. 

ഇതോടെ ചെലക്കാതെ പറഞ്ഞ കാര്യം ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യാന്‍ ബ്ലെസ്ലി, ജാസ്മിനോട് ആവശ്യപ്പെട്ടു. ഇതിനിടെ ബ്ലെസ്ലിയുടെ സ്വഭാവത്തെ കുറ്റപ്പെടുത്ത് റിയാസും രംഗത്തെത്തി. ബ്ലെസ്ലി തന്‍റെ നയം വ്യക്തമാക്കിയത് അപ്പോഴായിരുന്നു. നീതി നടപ്പാക്കാത്തത് എവിടെയാണോ അവിടെ ബ്ലെസ്ലി പ്രതികരിക്കും എന്ന് പറഞ്ഞ ബ്ലെസ്ലി റോബിന്‍ എന്ന തന്‍റെ സുഹൃത്തിനെ എല്ലാവരും ഒറ്റപ്പെടുത്തു പുറത്താക്കിയതിനാലാണ് താന്‍ ഇത്തരമൊരു നാടകത്തിന് ഇറങ്ങിയതെന്ന് അറിയിച്ചു. 

നീതിമാനായ ബ്ലെസ്ലി, ചെങ്കോലുമായി രാത്രി പള്ളിയുറക്കത്തിനെത്തിയപ്പോള്‍, സ്വയം പ്രകോപിതനായ വിനയ്, കിടക്കയില്‍ കിടന്ന ബ്ലെസ്ലിയുടെ കൈയില്‍ നിന്ന് ചെങ്കോല്‍ വലിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതിനിടെ ബെഡ്ഡില്‍ നിന്നും ബ്ലെസ്ലി താഴെ വീണു. വിനയ്ക്കും ബ്ലെസ്ലിക്കും പരിക്കേല്‍ക്കുകയും ചെയ്തു. അതുവരെ ചിത്രത്തിലേ ഇല്ലാതിരുന്ന ലക്ഷ്മി പ്രിയ ബ്ലെസ്ലിയെ വിനയ് ഉപദ്രവിച്ചെന്ന് പരാതിപ്പെട്ടു. 

വിനയും റോണ്‍സണു ജാസ്മിനും ബ്ലെസ്ലിയ്ക്കെതിരെ സംസാരിക്കുമ്പോള്‍ അതെല്ലാം കേട്ടിരുന്ന അഖില്‍ ഒരക്ഷരം പറയാന്‍ കൂട്ടാക്കിയില്ല. ഇതിനിടെ അടുത്തതവണ തന്നെ എലിമിനേറ്റ് ചെയ്യാതിരിക്കാനായി വിനയ്, ദില്‍ഷയോട് താന്‍ കുറ്റക്കാരനല്ലെന്നും റോബിന്‍ തിരിച്ച് വരുമെന്നും പറഞ്ഞു. ഇതോടെ ആ ദിവസത്തെ രംഗങ്ങള്‍ അവസാനിച്ചു. 

തുടര്‍ന്ന് 68 -ാം ദിവസം രാവിലത്തെ ബിഗ് ജീവിതമായിരുന്നു കാണിച്ചത്. രാവിലെ തന്നെ റിയാസിനെ ചൊറിയാനായി ബ്ലെസ്ലി രംഗത്തെത്തി.  അതിനിടെ വീട്ടില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായെന്നും അത് ആരൊക്കെയാണെന്നുമുള്ള ചര്‍ച്ചയിലായിരുന്നു സൂരജും അഖിലും. വിനയും സൂരജും താനും മാത്രമാണ് ഒരു ഗ്രൂപ്പിലും ഇല്ലാതെന്നും അഖില്‍ അവകാശപ്പെട്ടു. ഇതിനിടെ ലക്ഷ്മി പ്രിയയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസ് ലക്ഷ്മി പ്രിയയോട് രഹസ്യമായി ചെങ്കോല്‍ കരസ്ഥമാക്കാനും അടുത്ത രാജ്ഞിയാകാനും ആവശ്യപ്പെട്ടു. 

ലക്ഷ്മി പ്രിയ അഖിലിനോട് ചെങ്കോല്‍ ചോദിച്ചപ്പോള്‍ തന്നെ അഖില്‍ ചെങ്കോല്‍ ലക്ഷ്മി പ്രിയയ്ക്ക് കൈമാറി. അതിനിടെ റിയാസ് ലക്ഷ്മിപ്രിയയെ ചൊറിയാനായി റിയാസ് എത്തി. എന്നാല്‍ ലക്ഷ്മി റിയാസി പരസ്യമായി കളിയാക്കി വിട്ടു. ഇതിനിടെ ബസര്‍ ശബ്ദം കേള്‍ക്കുകയും ബിഗ് ബോസ് സാമ്രാജ്യത്തെ രാജ്ഞിയായി ലക്ഷ്മി പ്രിയയെ ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു. 

രാജ്ഞിയായ ലക്ഷ്മി പ്രിയ, ധന്യയേയും ദില്‍ഷയേയും തന്‍റെ മന്ത്രിമാരായി നിയമിച്ചു. ബ്ലെസ്ലിയെ ചെങ്കോല്‍ സൂക്ഷിപ്പുകാരനായും സര്‍വ്വസൈന്യധിപനായും അഖിലിനെ ആസ്ഥാന ഗായകനായും റോണ്‍സണെ വിദൂഷകനായും സൂരജിനെ അന്തപുരം സൂക്ഷിപ്പുകാരനായും വിനയ്‍യെ  ഭക്ഷ്യ വകുപ്പും ഏല്‍പ്പിച്ചു. റിയാസും ജാസ്മിനും ചാരന്മാരും ഒപ്പം പ്രജയുമാക്കി മാറ്റി.

കളിയാടി. ഇതിനിടെ ചെങ്കോല്‍ കരസ്ഥമാക്കി സൂരജിനെ രാജാവാക്കാനുള്ള ചരട് വലികളുമായി റോണ്‍സണ്‍, വിനയ്‍യെ പ്രകോപിപ്പിച്ച് കൊണ്ടിരുന്നു.  ഇതിനായി അഖിലിന്‍റെ സഹായവും റോണ്‍സണ്‍ തേടി. എപ്പിസോഡിന് അവസാനം തന്‍റെ പ്രതികാരം മറ്റുള്ളവര്‍ക്ക് മനസിലാകുന്നില്ലല്ലോയെന്ന് ലക്ഷ്മി പ്രിയ, ബ്ലെസ്ലിയോടും ധന്യയോടും ദില്‍ഷയോടും ചോദിക്കുകയും നാല് പോരും പാട്ട് പാടി. ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ എത്തിയതിന് ശേഷം രാജ്ഞിയുടെ ആവശ്യപ്രകാരം  റോണ്‍സണ്‍ ആദ്യമായി ബിഗ് ബോസ് വീട്ടില്‍ തമാശയും ചെയ്തു. 
 

click me!