ജനാധിപത്യത്തിന്‍റെ കരുത്ത്; സമ്മതിദാനം ഉപയോഗിച്ച് കരിയനും

First Published | Apr 6, 2021, 2:43 PM IST

കേരളത്തിലെ നൂറ്റിനാല്‍പ്പത് നിയമസഭാ മണ്ഡലത്തിലേക്കും മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആറര മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ 50 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ആദിവാസി വോട്ടുകളുള്ള ബൂത്തായ നെടുങ്കയം ബൂത്തിലെത്തി നെടുങ്കയം മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസികള്‍ വോട്ട് രേഖപ്പെടുത്തി. ചിത്രങ്ങള്‍ മലപ്പുറം പിആര്‍ഡി.  

നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ നെടുങ്കയം മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസികള്‍ക്കായാണ് നെടുങ്കയത്ത് ബൂത്തൊരുക്കിയത്.
undefined
മേഖലയില്‍ സായുധരായ മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ കര്‍ശന സുരക്ഷയാണ് നെടുക്കയം ബൂത്തിലൊരുക്കിയിരുന്നത്.
undefined

Latest Videos


നെടുങ്കയം പോളിങ്ങ് ബൂത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് എത്തി പരിശോധിച്ചു.
undefined
ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ ശക്തിയായ, പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൌരനും വോട്ട് രേഖപ്പെടുത്തുവാനുള്ള അധികാരം നെടുങ്കയം മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി ജനതയും ഉപയോഗിച്ചു.
undefined
നെടുങ്കയം മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ കരിയൻ വോട്ട് ചെയ്യാനായി ജീപ്പില്‍ ബൂത്തിലെത്തുന്നു.
undefined
undefined
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ നെടുങ്കയം മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ കരിയന്‍റെ ശരീരോഷ്മാവ് പരിശോധിക്കുന്നു.
undefined
വോട്ട് ചെയ്ത് പോളിങ്ങ് ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയ കരിയന്‍, മഷി പുരട്ടിയ തന്‍റെ വിരല്‍ ഉയര്‍ത്തിക്കാണിക്കുന്നു.നിലമ്പൂർ മണ്ഡലത്തിലെ ഇത്തവണത്തെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി, നിലവിലെ എംഎല്‍എ കൂടിയായ പി.വി. അൻവർ ആണ്. കോൺഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി വി.വി. പ്രകാശും ബിജെപി സ്ഥാനാര്‍ത്ഥി ടി.കെ. അശോക് കുമാറുമാണ്.
undefined
click me!