പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭന ജോർജ് പറഞ്ഞു.
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്‍സണ്‍ സ്ഥാനം ശോഭന ജോർജ് രാജിവച്ചു. നിലവിലെ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശോഭന ജോര്‍ജ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മൂന്നര വർഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു ശോഭന ജോർജിന്‍റെ പ്രതികരണം. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭന ജോർജ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona