ഇലന്തൂര്‍ ഇരട്ട നരബലി; കുരുതിയൊരുക്കിയ ആ വീട് ഇതാണ്!
First Published | Oct 12, 2022, 3:24 PM ISTകൂടത്തായി ജോളി നടത്തിയ പരമ്പരക്കൊലയ്ക്ക് ശേഷം മലയാളിയെ ഞെട്ടിച്ച കൊലപാക വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരില്‍, ഭഗവത് സിംഗ് എന്ന പാരമ്പര്യ വൈദ്യന്‍റെ വീട്ടിലാണ് ധനാഭിവൃദ്ധിക്കെന്ന് പറഞ്ഞ് നരബലി നടത്തിയത്. ഇതിന് കളമൊരുക്കിയതാകട്ടെ ലൈംഗിക വൈകൃതമുള്ള ആളാണെന്ന് പൊലീസ് വെളിപ്പെടുത്തിയ മുഹമ്മദ് ഷാഫി ഏലിയാസ് റഷീദ്. ഷാഫിക്ക് തന്‍റെ കുറ്റകൃത്യം ഇരു ചെവിയറിയാതെ ചെയ്യാനുള്ള സ്ഥലം തന്നെയായിരുന്നു ഭഗവത് സിംഗിന്‍റെ വീട്. മറ്റ് വീടുകളില്‍ നിന്നും ഒറ്റപ്പെട്ട് വലിയ പ്രദേശത്ത് ഒരു വീട്. സമീപത്തായി ഒരു വീട് മാത്രമാണുള്ളത്. ഈ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളായതും. ഇലന്തൂരില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരവിന്ദ്. എറണാകുളത്തെ പൊലീസിന്‍റെ പത്രസമ്മേളന ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യു, രവി രാജേഷ്.